UPDATES

പ്രവാസം

അധിനിവേശ കാലത്തേതെന്ന് സംശയം; കുവൈറ്റില്‍ 48 കുഴിബോംബുകള്‍ കണ്ടെത്തി, ജാഗ്രതാ നിർദേശം

മരുഭൂമിയില്‍ അജ്ഞാത വസ്തു ശ്രദ്ധയില്‍ പെട്ടവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ഇവ നിര്‍വീര്യമാക്കുകയുമായിരുന്നു.

അധിനിവേശ കാലത്ത് ഇറാഖ് സൈന്യം നിക്ഷേപിച്ചതെന്ന് കരുതുന്ന കുഴിബോംബുകള്‍ കുവൈറ്റില്‍ കണ്ടെടുത്തു.  ജഹ്‌റയിലെ മരുപ്രദേശത്തു നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. ഇത്തരത്തിൽ കണ്ടെടുത്ത 48 കുഴിബോംബുകള്‍ നിര്‍വീര്യമാക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ  പശ്ചാത്തലത്തില്‍ മരുഭൂമിയില്‍ കാണുന്ന അപരിചിത വസ്തുക്കളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പപുറപ്പെടുവിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് പെയ്ത കനത്ത മഴയില്‍ വ്യാപകമായി മണ്ണിന് ഇളക്കം തട്ടിയതാണ് ഇവ പുറത്തേക്ക് വരാനിടയാക്കിയതെന്നാണ് നിഗമനം. തുടർന്ന്  മരുഭൂമിയില്‍ അജ്ഞാത വസ്തു ശ്രദ്ധയില്‍ പെട്ട ചിലർ  അധികൃതരെ വിവരം അറിയിക്കുകയും പോലീസെത്തി ഇവ നിര്‍വീര്യമാക്കുകയുമായിരുന്നു. ജഹ്‌റ ഗവര്‍ണറേറ്റില്‍ മാത്രം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 48 കുഴിബോംബുകളാണ് അധികൃതര്‍ നിര്‍വീര്യമാക്കിയത്.

ഈ സാഹചര്യത്തിൽ എന്തെങ്കിലും സംശയിക്കത്തക്ക സാധനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്വയം കൈകാര്യം ചെയ്യാതെ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കണം. ഈ സാഹചര്യത്തില്‍ 18 ഓളം മരുപ്രദേശത്തു നിയന്ത്രണം ഏര്‍പ്പെടുത്തയിട്ടുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലകളില്‍ കുവൈറ്റ് പ്രതിരോധ മന്ത്രാലയം പരിശോധന നടത്തുകയാണ്. കൂടുതല്‍ കുഴിബോംബുകള്‍ പുറത്തു വന്നേക്കാം എന്നത് മുന്നില്‍ കണ്ടാണ് മേഖലകളില്‍ നിയന്ത്രണം എര്‍പ്പെടുത്തിയിരിക്കുന്നത്. അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യ വ്യാപകമായി കുഴിബോംബുകള്‍ പാകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മരുപ്രദേശങ്ങളില്‍ ആട്ടിടന്മാര്‍  കുഴിബോംബ് പൊട്ടി കൊല്ലപ്പെടുന്ന സംഭവങ്ങളും പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.

ഒരു അഫ്ഗാന്‍ പോലീസ് മേധാവിയുടെ മരണവും താലിബാന്റെ ചരിത്രവും- ഹോര്‍മിസ് തരകന്‍ എഴുതുന്നു

ഇന്റര്‍പോളിന്റെ പ്രസിഡന്റായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജോങ് യാങ്ങിനെ തിരഞ്ഞെടുത്തു

യെമനിലെ ആഭ്യന്തര യുദ്ധം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പട്ടിണിമൂലം മരണപ്പെട്ടത് 85,000 കുട്ടികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍