UPDATES

പ്രവാസം

പിഞ്ചുകുഞ്ഞിന് വൈദ്യപരിശോധന വൈകിച്ചെന്ന് ആശുപത്രി അധികൃതര്‍; അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജാമ്യം

ഇവരുടെ ആറ് മാസം പ്രായമുള്ള മകള്‍ ഹിമിഷയ്ക്കു ഡോക്ടര്‍മാര്‍ നിശ്ചയിച്ച വൈദ്യ പരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ആറ് മാസം പ്രായമായ കുഞ്ഞിന് കൃത്യസമയത്ത് വൈദ്യ പരിശോധന വൈകിച്ചെന്ന ആശുപത്രി അധികൃതരുടെ പരാതിയില്‍ അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതിമാര്‍ ജയില്‍ മോചിതരായി. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടു – മാലാ പനീര്‍ സെല്‍വം ദമ്പതികള്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. ഇവരുടെ ആറ് മാസം പ്രായമുള്ള മകള്‍ ഹിമിഷയ്ക്കു ഡോക്ടര്‍മാര്‍ നിശ്ചയിച്ച വൈദ്യ പരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ ചോദ്യം ചെയ്ത ദമ്പതികളെ 30,000 ഡോളറിന്റെ ജാമ്യവ്യവസ്ഥയിലാണ് വിട്ടയച്ചത്. അസുഖം ബാധിച്ച കുട്ടിയെയും ഇരട്ടസഹോദരനെയും ശിശുസംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

നീരു വന്ന് വീര്‍ത്ത കുട്ടിയുടെ കൈകള്‍ ചികിത്സ നായാണ്‌ ഇവര്‍ ഫ്ളോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇവിടത്തെ ചികില്‍സാ ചെലവ് അധികമാണെന്ന് അറിഞ്ഞതോടെ മടങ്ങുകയായിരുന്നു. ഇതോടെ കുട്ടിക്ക് ചികില്‍സ നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി കൗണ്ടി ആശുപത്രി അധികൃതര്‍ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയും തുടര്‍ന്ന് അറസ്റ്റ്  ഉള്‍പ്പെടെയുള്ള നടപടികലേക്ക് നീങ്ങുകയുമായിരുന്നു.

അതേസമയം ദമ്പതികള്‍ക്കെതിരെയുള്ള പരാതി വ്യാജമാണെന്നു ചൂണ്ടികാണിച്ച് ബന്ധുക്കളും സുഹൃത്തുക്കളും യുഎസ് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റിയ നടപടിയെ ചോദ്യം ചെയ്തുമാണ് ഇവര്‍ നിയമനടപടികള്‍ക്കൊരുങ്ങുന്നത്. കുട്ടികളെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ച നടപടി ശരിയല്ലെന്നും അവരെ തനിക്ക് വിടണമെന്നുമാണ് മാലാ പനീര്‍ സെല്‍വത്തിന്റെ മാതാവ് മല്ലിക പറയുന്നു. അതേസമയം കുട്ടിയുടെ എക്സറേ എടുക്കുന്നതിനുള്‍പ്പെടെ ദമ്പതികള്‍ വിസമ്മിതിച്ചു. തുടര്‍ന്ന് കുട്ടിക്ക് ചികിത്സനല്‍കാതെ മടങ്ങിയതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ട വകുപ്പിനെ വിവരം അറിയിച്ചതെന്നുമാണ് കൗണ്ടി ആശുപത്രി അധികൃതര്‍രുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍