UPDATES

പ്രവാസം

രണ്ട് വര്‍ഷത്തിനിപ്പുറം ആശ്വാസ വാര്‍ത്തയെത്തി; കുവൈറ്റിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ ദുരിത ജീവിതം അവസാനിച്ചു

റിക്രൂട്ട്‌മെന്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും, ബജറ്റില്‍ തുക വകയിരുത്താത്തതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവില്‍ സര്‍വിസ് കമീഷന്‍ റദ്ദ് ചെയ്യുകയായിരുന്നു.

കുവൈറ്റില്‍ ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈറ്റില്‍ എത്തിയ ശേഷം നിയമനം ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ആശ്വാസം. 79 ഇന്ത്യന്‍ നഴ്സുമാരില്‍ 73 പേര്‍ അടുത്തയാഴ്ച ജോലിയില്‍ പ്രവേശിക്കും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാരുടെ രണ്ടു വര്‍ഷക്കാലത്തെ ദുരിത ജീവിതത്തിനാണ് അറുതിയാകുന്നത്.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് നഴ്സുമാര്‍ക്ക് ജോലിയില്‍ പ്രവേശിക്കുക. ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് വിവാദത്തിലായ 2015ല്‍ റിക്രൂട്ട് ചെയ്യപ്പെട്ട നഴ്സുമാരാണ് കുവൈത്തില്‍ എത്തിയിട്ടും നിയമനം കിട്ടാതെ രണ്ടു വര്‍ഷത്തോളം ദുരിതത്തിലായത്. റിക്രൂട്ട്‌മെന്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും, ബജറ്റില്‍ തുക വകയിരുത്താത്തതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവില്‍ സര്‍വിസ് കമീഷന്‍ റദ്ദ് ചെയ്യുകയായിരുന്നു.

80 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്.ഇതില്‍ ഒരാള്‍ നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്നവര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങുകയോ ആശ്രിത വിസയിലേക്ക് ഇഖാമ മാറ്റുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. 73 നഴ്‌സുമാര്‍ക്ക് കഴിഞ്ഞ മാസം താമസാനുമതി ലഭിച്ചിരുന്നു. അടുത്ത ആഴ്ചയാണ് ഇവര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ മാസം നടത്തിയ കുവൈറ്റ് സന്ദര്‍ശനത്തില്‍ നഴ്സുമാരുടെ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍