UPDATES

പ്രവാസം

കുവൈറ്റില്‍ വധശിക്ഷ കാത്തുകഴിയുന്നത് പത്ത് ഇന്ത്യക്കാര്‍: അമീറിന്റെ കാരുണ്യവും പ്രതീക്ഷിച്ച് തടവുകാർ

അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.

കുവൈറ്റില്‍ വധശിക്ഷ കാത്ത് കഴിയുന്നത് പത്തു ഇന്ത്യക്കാരെന്ന് റിപോര്‍ട്ട്. 498 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിച്ച് ജയിലുകളില്‍ കഴിയുന്നതായും സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പറയുന്നു. വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും കൂടാതെയുള്ള കണക്കാക്കാണിത്. അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ലഹരി മരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധികവും. സുലൈബിയയിലെ സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായുള്ളത്. ഒരു മലയാളി വനിതയും ഇതില്‍ ഉള്‍പ്പെടും. ആകെയുള്ള 498 ഇന്ത്യന്‍ തടവുകാരില്‍ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്. ജീവപര്യന്തം, 10 വര്‍ഷം, അഞ്ചു വര്‍ഷം എന്നീങ്ങനെ ശിക്ഷയുള്ളവരാണ് അധികവും.

എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അമീരി കാരുണ്യത്തില്‍ ഉള്‍പ്പെടുത്തി ശിക്ഷയിളവ് നല്‍കാറുണ്ട്. ഇത്തവണ അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. പൊതുവില്‍ കുവൈത്തില്‍ ജയിലില്‍ സ്ഥലപരിമിതി മൂലം ജയില്‍പുള്ളികളുടെ എണ്ണം കുറക്കാന്‍ നടപടിയെടുക്കുമെന്ന് ഇതിനകം ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശതടവുകാരുടെ ശിക്ഷ ബാക്കി നാട്ടിലെ ജയിലുകളില്‍ ലഭ്യമാക്കുന്നതും പദ്ധതിയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍