UPDATES

പ്രവാസം

കുവൈറ്റിലെ വിദേശി ഡോക്ടറുമാരുടെ യോഗ്യതകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും

വ്യാജ ഡോക്ടര്‍മാരെ കണ്ടുപിടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുവൈറ്റില്‍ വിദേശി ഡോക്ടര്‍മാരുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രാലയം. നിലവില്‍ ജോലിയില്‍ ഉള്ളവരുടെയും പുതുതായി നിയമിക്കപ്പെടുന്നവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ വിദേശ ഏജന്‍സിയുടെ സഹായത്തോടെ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതികകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ അല്‍ മുതൈരി സൂചിപ്പിച്ചു. ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന EPIC എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തുക.

വ്യാജ ഡോക്ടര്‍മാരെ കണ്ടുപിടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാവുന്നതോടെ നിലവില്‍ ജോലിയിലുള്ള വിദേശി ഡോക്ടര്‍മാരും സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പുതുതായി നിയമിതരാകുന്നവരും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനക്ക് നല്‍കേണ്ടി വരും.

ഡോക്ടര്‍മാര്‍ തങ്ങളുടെ സര്‍ട്ടിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ് സൈറ്റില്‍ എന്‍ട്രി ചെയ്യുകയാണ് ആദ്യ ഘട്ടം. കമ്പനി സര്‍വകലാശാലകളുമായി നേരിട്ട് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കും. വിദേശ എന്‍ജിനിയര്‍മാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ സ്വീഡിഷ് കമ്പനിയെ കമ്പനിയെ ഏല്‍പ്പിച്ചതിതിന് പിന്നാലെയാണ് പുതിയ നടപടികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍