UPDATES

പ്രവാസം

കുവൈറ്റ് വെള്ളപ്പൊക്കം; അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം ആരംഭിച്ചു

മഴക്കാലത്തിന് മുമ്പ് ലക്ഷക്കണക്കിന് മുതല്‍ മുടക്കിയാണ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഓവുചാലുകളുടെയും മറ്റും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒറ്റ ദിവസത്തെ മഴകൊണ്ടുതന്നെ രാജ്യത്ത് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു

കുവൈറ്റിലെ വെള്ളപ്പൊക്കം നിര്‍മാണപ്രവൃത്തികളിലെ അപാകതയാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം ആരംഭിച്ചു. സമീപകാലങ്ങളില്‍ നിര്‍മിക്കുകയും അറ്റകുറ്റപണി നടത്തുകയും ചെയ്ത റോഡുകളുടെയും മറ്റും ഫയലുകള്‍ അതോറിറ്റി പരിശോധിക്കും. മഴക്കാലത്തിന് മുമ്പ് ലക്ഷക്കണക്കിന് മുതല്‍ മുടക്കിയാണ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഓവുചാലുകളുടെയും മറ്റും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒറ്റ ദിവസത്തെ മഴകൊണ്ടുതന്നെ രാജ്യത്ത് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിര്‍മാണത്തിലെ അപാകതകളും അശാസ്ത്രീയതയും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നില്‍ കരാറുകളിലെ വഴിവിട്ട കാര്യങ്ങളും അഴിമതിയും ഉണ്ടോ എന്ന സംശയവുമായി പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണങ്ങള്‍ക്കായി ഫയലുകള്‍ അഴിമതി വിരുദ്ധ അതോറിറ്റിക്ക് കൈമാറിയത്. പാര്‍ലിമെന്റില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ വിശദീകരണം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കൈമാറിയത്.

പൊതുമരാമത്ത് മന്ത്രാലയത്തോടും പാര്‍ലമെന്റിലെ പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റിയോടും അതോറിറ്റി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എല്ലാ രേഖകളും സൂക്ഷ്മ പരിശോധന നടത്തി ഏതെങ്കിലും വകുപ്പുകള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായവരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി വക്താവ് ഡോ. മുഹമ്മ് ബൂസബ്ര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍