UPDATES

പ്രവാസം

കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികൾക്ക് ചികിത്സ നിര്‍ത്തലാക്കും

കുവൈത്തില്‍ സ്വദേശിവല്‍ക്കരണം തുടരുന്നതിനിടെയാണ് വിദേശികള്‍ക്ക് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രികള്‍ നിര്‍മ്മിക്കുന്നത്.

കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സ മൂന്ന് വര്‍ഷത്തിനകം നിര്‍ത്തലാക്കും. വിദേശികള്‍ക്ക് ചികിത്സയൊരുക്കുന്നതിനായി രാജ്യത്ത് പ്രത്യേക ആശുപത്രികളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണം തുടരുന്നതിനിടെയാണ് വിദേശികള്‍ക്ക് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രികള്‍ നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കാനും തിരക്കൊഴിവാക്കി സ്വദേശികള്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് പുതിയ നടപടികളുമായി മുന്നോട്ട് പോകുന്നത്  ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. എല്ലാ വിദേശികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്നതിനു അസൗകര്യമുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, വിദേശികളില്‍ ചില വിഭാഗങ്ങളിലുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവ് ഒഴിവാക്കണമെന്ന പാര്‍ലമെന്റി കമ്മിറ്റി നിര്‍ദേശം അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികള്‍, മറ്റു ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍, സ്വദേശി ഭാര്യമാരില്‍ വിദേശികളുടെ മക്കള്‍ എന്നിവര്‍ക്കാണ് നിലവില്‍ ചികിത്സ ചിലവില്‍ ഇളവു നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍