UPDATES

പ്രവാസം

ഇഖാമ പുതുക്കുന്നതില്‍ പുതിയ മാനദണ്ഡവുമായി മാന്‍പവര്‍ അതോറിറ്റി

ഉന്നത യോഗ്യതയുള്ളവരെയും ദീര്‍ഘകാലത്തെ ജോലി പരിചയമുള്ളവരെയും നിലനിര്‍ത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നും റിപോര്‍ട്ടുണ്ട്.

കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതില്‍ പുതിയ മാനദണ്ഡവുമായി മാന്‍പവര്‍ അതോറിറ്റി. അറുപത് വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളില്‍ ബിരുദ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കേണ്ടതില്ലെന്നാണ് കുവൈത്ത് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ മൊത്തം ജനങ്ങളില്‍ കുവൈറ്റി പൗരന്മാര്‍ 30 ശതമാനമാണുള്ളത്.

ദീര്‍ഘകാല പരിചയം സഹായകമാവുന്ന ഉന്നത തസ്തികകളില്‍ നിന്നൊഴികെ പ്രായമായവരെ ഒഴിവാക്കാനുള്ള തീരുമാനം കുവൈത്ത് മാന്‍പവര്‍ അതോരിറ്റി നേരത്തെ തന്നെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് 60 വയസ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യതയെങ്കിലും ഇല്ലാത്തവരെ ഒഴിവാക്കാനുള്ള നടപടികള്‍. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
ഇത്തരം പ്രവാസികള്‍ രാജ്യത്ത് തുടരുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് വിലയിരുത്തല്‍. ഉന്നത യോഗ്യതയുള്ളവരെയും ദീര്‍ഘകാലത്തെ ജോലി പരിചയമുള്ളവരെയും നിലനിര്‍ത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നും റിപോര്‍ട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍