UPDATES

പ്രവാസം

പ്രവാസി അവിവാഹിതര്‍ക്ക് പ്രത്യേക ‘ബാച്ച്‌ലര്‍ സിറ്റികള്‍’ നിര്‍മ്മിക്കും

നിലവില്‍ കുടുംബ പാര്‍പ്പിട മേഖലകളില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

കുവൈറ്റില്‍ വിദേശി അവിവാഹിതര്‍ക്കായി ആറ് പ്രത്യേക  ‘ബാച്ച്‌ലര്‍ സിറ്റികള്‍’ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമാനിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. പ്രോജെക്ടസ് അതോറിറ്റിയുമായുള്ള പങ്കാളിത്തത്തോടെ നഗരങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്.  നിലവില്‍ കുടുംബ പാര്‍പ്പിട മേഖലകളില്‍ നിന്നും വിദേശി അവിവാഹിതരെ ഒഴിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

കുടുംബമില്ലാതെ രാജ്യത്ത് വസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ അവിവാഹിതരെ എല്ലാവിധ സൗകര്യങ്ങളോടെ ആരോഗ്യം, സുരക്ഷ, വിനോദം, എന്നിവയൊരുക്കി പ്രത്യേക പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ വിദേശിഅവിവാഹിതരെ താമസിപ്പിക്കുന്നത് നിരവധി പരാതികള്‍ക്ക് ഇടയാക്കുന്നതായും, സാമൂഹ്യ സുരക്ഷക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതായും പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദേശി ബാച്ചിലര്‍ സിറ്റികള്‍ നിര്‍മിക്കുന്നതിന് തീരുമാനിച്ചത്. കുടുംബത്തോടൊപ്പം അല്ലാതെ കുവൈറ്റില്‍ എത്തി ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍