UPDATES

പ്രവാസം

കുവൈത്ത് ഗതാഗതാ നിയമത്തില്‍ ഭേതഗതി ; വാഹനങ്ങളുടെ നീളം12 മീറ്ററില്‍ അധികമാവാന്‍ പാടില്ലെന്ന് പുതിയ ഉത്തരവ്

ഗതാഗത കുരുക്കുകള്‍ ഇല്ലാതാക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്

രാജ്യത്തെ വാഹനങ്ങളുടെ പരമാവധി ഉയരം നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്തില്‍ നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് ഗതാഗതാ നിയമത്തില്‍ ഭേതഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

പരമാവധി നീളം 12 മീറ്ററില്‍ അധികമാവാന്‍ പാടില്ലെന്നും വീതി 260 സെന്റിമീറ്ററില്‍ കൂടരുതെന്നും ഉത്തരവിലുണ്ട്. ഗതാഗത കുരുക്കുകള്‍ ഇല്ലാതാക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് അധികൃതരുടെ വിശദീകരണം. ഉയരക്കൂടതലും അമിത നീളവും കാരണം ചില വാഹനങ്ങള്‍ യാത്ര തടസ്സത്തിന് കാരണമാക്കുന്നുണ്ടെന്ന കണ്ടെത്തലാണ് അധികൃതര്‍ക്ക്.

എന്നാല്‍ ഇത് എന്ന് മുതല്‍ പ്രാവര്‍ത്തികമാകും എന്നത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിയമം പ്രാബല്യമാകുന്നതോടെ പുതുതായി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരും വാഹന ഇറക്കുമതി കമ്പനിക്കാരും ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടിവരും. നിലവില്‍ നിരത്തിലുള്ള വാഹനങ്ങള്‍ക്ക് ബാധകമാണോ എന്ന് ഉത്തരവില്‍ പറയുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍