UPDATES

പ്രവാസം

കുവൈറ്റില്‍ സന്ദര്‍ശക വിസ കാലാവധി വെട്ടിക്കുറച്ചു

വിസാ കാലാവധിയില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റം അതേപടി തുടരണമെന്നും ഒരു മാസത്തെ കാലാവധി വിസ നീട്ടികൊടുക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

സന്ദര്‍ശക വിസ കാലാവധി വെട്ടിക്കുറച്ച് കുവൈറ്റ് മന്ത്രാലയത്തിന്റെ ഉത്തരവ്. സന്ദര്‍ശക വിസ കലാവധി ഒരു മാസമായിട്ടാണ് ചുരുക്കിയിരിക്കുന്നത്. ആശ്രിത/വാണിജ്യ/വിനോദസഞ്ചാര സന്ദര്‍ശക വിസകള്‍ക്ക് പുതിയ ഉത്തരവ് ബാധകമാണെന്ന് ഇത് സംബ്ന്ധിച്ച് താമാസാനുമതി കാര്യ ആഫീസിലേക്ക് അയച്ച സര്‍ക്കുലറില്‍ താമാസാനുമതികാര്യ വിഭാഗം മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹജ്രി വ്യക്തമാക്കി.

ആശ്രിത വിഭാഗത്തില്‍ വരുന്ന മാതാപിതാക്കള്‍, ഭാര്യ ഭര്‍ത്താക്കന്‍മാര്‍, മക്കള്‍ എന്നിവര്‍ക്ക് മൂന്നുമാസത്തെ കാലാവധിയുള്ള വിസയാണ് നല്‍കിയിരുന്നത്. വിസാ കാലാവധിയില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റം അതേപടി തുടരണമെന്നും ഒരു മാസത്തെ കാലാവധി വിസ നീട്ടികൊടുക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

കൂടാതെ അവധി കഴിഞ്ഞ് കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ വിമാനത്താവളത്തില്‍ വൈദ്യ പരിശോധനയ്ക്കു വിധേയരകാണമെന്നും നിര്‍ദ്ദേശമുണ്ട്. ഇഖാമ പുതുക്കുന്നതിനുള്ള വൈദ്യ പരിശോധന എന്നതിനോടൊപ്പം രാജ്യത്തിന് പുറത്ത് പോയി തിരിച്ച് വരുമ്പോഴും വൈദ്യ പരിശോധന നടത്തണം. സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ മാറ്റമെന്നും അധികൃതര്‍ പറയുന്നു.

പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സ ഒരുക്കുന്നതിനുള്ള സംവിധാനങ്ങള്‍ എര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍