UPDATES

പ്രവാസം

ഒമാനില്‍ സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്സ്

വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.

സന്ദര്‍ശക വിസയില്‍ ജോലി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് ഒമാനിലേക്കു പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.

ചില ഏജന്‍സികള്‍ കുടുംബ വിസയിലോ ടൂറിസ്റ്റ് വിസയിലോ ഒമാനിലെത്തിച്ച് നിര്‍മാണ തൊഴിലിലും മറ്റും ഏര്‍പ്പെടുത്തിക്കൊടുത്ത പലര്‍ക്കും ശമ്പളം കിട്ടാതെ വന്ന നിരവധി സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. വിസിറ്റിങ് വിസ വഴി പോയാല്‍ ജോലി ലഭിക്കില്ലെന്ന വിവരം മറച്ചുവച്ചാണ് ഏജന്‍സികള്‍ സന്ദര്‍ശക വിസ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍