UPDATES

പ്രവാസം

ഓറഞ്ച് പാസ്‌പോർട്ട്; തീരുമാനം പിൻവലിച്ച നടപടി സ്വാഗതം ചെയ്തു പ്രവാസികള്‍

ജനകീയ ചെറുത്തുനിൽപ്പുകൾക്കും പ്രതിരോധങ്ങൾക്കും തലതിരിഞ്ഞ ഭരണകൂട നയങ്ങളെ തിരുത്താൻ കഴിയും എന്നതിന്റെ അവസാന ഉദാഹരണം

എമിഗ്രേഷൻ പരിശോധന ആവശ്യമായ ജനവിഭാഗങ്ങൾക്കുള്ള പാസ്പോർട്ടിന് ഓറഞ്ച് നിറമുള്ള പുറംചട്ട ഏർപ്പെടുത്താനും പാസ്‌പോർട്ടിന്റെ അവസാന പേജിലെ വിലാസം ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ ഒഴിവാക്കാനുമുള്ള കേന്ദ്ര തീരുമാനം പിൻവലിച്ച നടപടിയെ ദോഹ കൾച്ചറൽ ഫോറം സ്വാഗതം ചെയ്തു.

ജനകീയ ചെറുത്തുനിൽപ്പുകൾക്കും പ്രതിരോധങ്ങൾക്കും തലതിരിഞ്ഞ ഭരണകൂട നയങ്ങളെ തിരുത്താൻ കഴിയും എന്നതിന്റെ അവസാന ഉദാഹരണം ആണ് നടപടിയിൽ നിന്ന് പിൻവലിയാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം. കൾച്ചറൽ ഫോറത്തിന്റെ ആഭ്യമുഖ്യത്തിൽ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബഹുജന സംഗമം , കൺവെൻഷനുകൾ, കേന്ദ്ര വിദേശകാര്യ മന്ത്രിക്കുള്ള ഓൺലൈൻ പെറ്റീഷൻ കാമ്പയിനും കൂട്ട പ്രതിഷേധ ഇമെയിൽ എന്നീ വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിഷേധ പരിപാടികളുടെ ഭാഗമാവുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാവർക്കും കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു.

ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കി കൊലയറകളിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്കിനിയും ജീവനുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍