UPDATES

പ്രവാസം

സൗദിയിലെ തൊഴിലാളികളില്‍ ഏറ്റവും കൂടുതലും ഇന്ത്യക്കാര്‍; സ്വദേശികള്‍ മൂന്നാം സ്ഥാനത്ത്

സൗദിയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 19.8 ശതമാനമാണ് ഇന്ത്യക്കാര്‍.

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍വ്യക്തമാക്കുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 19.8 ശതമാനമാണ് ഇന്ത്യക്കാര്‍. തൊട്ടുപിന്നില്‍ പാകിസ്ഥാന്‍ തൊഴിലാളികളാണ്. 17.4 ശതമാനം പാകിസ്ഥാനികളാണ് സൗദിയില്‍ ജോലിചെയ്യുന്നത്.

എന്നാല്‍, രാജ്യത്തെ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ സ്ഥാനം മൂന്നാമത് മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴില്‍ വിപണിയില്‍ മൂന്നാം സ്ഥാനത്തുളള സ്വദേശികള്‍ 16.7 ശതമാനമാണ്. സാമൂഹ്യ വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടികയിലാണ് ഇത് സംബന്ധിച്ച പഠനമുളളത്.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ ഊര്‍ജ്ജിത ശ്രമമാണ് തൊഴില്‍ മന്ത്രാലയം നടത്തുന്നത്. നിലവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികളില്‍ 9.9 ശതമാനവുമായി ഈജിപ്ത് നാലസ്ഥാനത്തും 9.5 ശതമാനം തൊഴിലാളികളുള്ള ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍