UPDATES

പ്രവാസം

അമ്പതിനായിരം കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി എണ്ണ ഭീമന്‍ സൗദി അരാംകോ

എണ്ണേതര മേഖലയില്‍ കൂടി പിടിമുറിക്കി കരുത്താര്‍ജിക്കാനാണ് അരാംകോടെയുടെ ശ്രമിക്കുന്നത്.

സൗദി അറേബ്യയില്‍ പത്തു വര്‍ഷത്തിനകം അമ്പതിനായിരം കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്ന് എണ്ണ ഭീമനായ സൗദി അരാംകോ. എണ്ണക്ക് പുറമെ പ്രകൃതി വാതക, രാസപരാര്‍ഥ മേഖലയിലും നിക്ഷേപമുണ്ടാകും. പെട്രോ കെമിക്കല്‍ ഭീമനായ സാബികിന്റെ ഓഹരി വാങ്ങാനുള്ള ശ്രമത്തിലാണ് അരാംകോ. ഇത് സംബന്ധിച്ച് കമ്പനി സി.ഇ.ഒ സൂചന നല്‍കി. എണ്ണ, പ്രകൃതി വാതക, കെമിക്കല്‍ മേഖലകളില്‍ 50,000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ സൗദി അരാംകോ നടത്തുമെന്നാണ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ അമീന്‍ അല്‍നാസിര്‍ അറിയിച്ചിരിക്കുന്നത്. പ്രകൃതി വാതക മേഖലയില്‍ 16,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും. കെമിക്കല്‍ പദ്ധതികളില്‍ പതിനായിരം കോടി ഡോളറും, അവശേഷിക്കുന്ന തുക എണ്ണ വ്യവസായ മേഖലയിലും ഇറക്കും.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനി സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ അഥവാ സാബിക് ആണ്. ഇവരുടെ ഓഹരികള്‍ വാങ്ങുന്നതിന് സൗദി അറാംകൊ മുന്‍ഗണന നല്‍കുന്നുണ്ട്. ഏഴായിരം കോടിയോളം റിയാല്‍ ഇതിനായി ചെലവഴിക്കും. ലോകത്ത് 50 ലേറെ രാജ്യങ്ങളില്‍ സാബികിന് സാന്നിധ്യമുണ്ട്. എണ്ണേതര മേഖലയില്‍ കൂടി പിടിമുറിക്കി കരുത്താര്‍ജിക്കാനാണ് അരാംകോടെയുടെ ശ്രമിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍