UPDATES

പ്രവാസം

ഒമാന്‍ എയര്‍പോര്‍ട്ടുകളിലെ പുതിയ ലഗേജ് നിരക്ക് അറിയാം

ക്രമരഹിതമായ രീതിയില്‍ പായ്ക്ക് ചെയ്ത ലഗേജുകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് പുതിയ ലഗേജ് നിയമപ്രകാരം ഒഴിവാക്കി.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഒമാനിലെ മസ്‌കറ്റ്, സലാല, സൊഹാര്‍ എയര്‍പോര്‍ട്ടുകളില്‍ പുതിയ ലഗേജ് നിരക്കാണ് ഈടാക്കുന്നത്. വിമാനത്താവളങ്ങളിലെ ബാഗേജ് സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കണ്‍വെയര്‍ ബെല്‍റ്റുകളിലൂടെ കടത്തിവിടാനാകാത്ത ലഗേജുകള്‍ക്ക് അധികനിരക്ക് ഈടാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. കണ്‍വെയര്‍ ബെല്‍റ്റുകള്‍ മുഖേന സ്വീകരിക്കാന്‍ കഴിയാത്ത ലഗേജുകള്‍, അധിക ജീവനക്കാരെ ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്.

ചെറിയവലിപ്പത്തിലുള്ള പ്രത്യേക ലഗേജുകള്‍ക്ക് രണ്ട് റിയാല്‍ 500 ബൈസയും വലിയ ലഗേജുകള്‍ക്ക് നാല് ഒമാനി റിയാലുമാണ്. മുപ്പത്ത് സെന്റീമീറ്റര്‍ നീളവും എട്ടു സെന്റീമീറ്റര്‍ വീതിയും 7.5 സെന്റീമീറ്റര്‍ ഉയരവുമായിരിക്കണം ഓരോ ലഗേജിന്റെയും കുറഞ്ഞ വലിപ്പം. ഈ നിബന്ധന പാലിക്കാത്ത ലഗേജുകള്‍ പ്രത്യേകയിനത്തില്‍ ഉള്‍പ്പെടുത്തും.

43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ടെലിവിഷനുകള്‍, ഫ്‌ളാറ്റ് പാനല്‍ ഡിസ്‌പ്ലേകള്‍ എന്നിവയ്ക്ക് ഇനി അധിക ഫീസ് നല്‍കണം. ക്രമരഹിതമായ രീതിയില്‍ പായ്ക്ക് ചെയ്ത ലഗേജുകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് പുതിയ ലഗേജ് നിയമപ്രകാരം ഒഴിവാക്കി. വീല്‍ച്ചെയറുകള്‍, ഗോള്‍ഫ് ബാഗുകള്‍ എന്നിവയ്ക്ക് പുറമെ വിമാന കമ്പനികള്‍ സൗജന്യമായി നല്‍കുന്ന പ്രത്യേക ലഗേജുകളെ പുതിയ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍