UPDATES

വിദേശം

തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 12 കുട്ടികളെ ആദരിച്ച് ബ്രിട്ടൻ

ടീമിലെ 12 അംഗങ്ങളും കോച്ചും കഴിഞ്ഞ ജൂണ്‍ 23 നാണ് വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടു
ങ്ങിയത്. മഴവെള്ളത്തില്‍ ഗുഹാമുഖവും ഉള്‍ഭാഗവും മൂടിയതോടെ ജീവന്‍ തന്നെ ഭീഷണിയിലായ സംഘത്തെ രണ്ടാഴ്ച കഴിഞ്ഞാണ് രക്ഷിക്കാനായത്.

തായ്‌ലന്‍ഡിലെ  ഗുഹയില്‍ മരണമുഖത്തു കഴിഞ്ഞ ദിവസങ്ങളുടെ ഓര്‍മ്മകള്‍ക്ക് വിട. കഴിഞ്ഞ ദിവസം തായ്‌ലന്റില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ അവര്‍ ലണ്ടനിലെത്തി. തായ്‌ലന്റിലെ ഗുഹയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വൈല്‍ഷ്‌ബോര്‍സ് ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ബ്രിട്ടനിലെ പ്രൈഡ് ഓഫ് ബ്രിട്ടന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ലണ്ടനിലെത്തിയത്.

12 അംഗങ്ങളും കോച്ചും അടങ്ങിയ ടീമിനൊപ്പം ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ജീവന്‍ പണയം വെച്ചും പങ്കാളികളായ രണ്ട് ബ്രിട്ടീഷ് ഡ്രൈവര്‍മാരുമുണ്ട്. ദോഹയില്‍ ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കുട്ടികള്‍ അനുഭവം പങ്കുവെച്ചു. കുട്ടികള്‍ക്ക് ഫുട്‌ബോള്‍ ജഴ്‌സികളും ബേസ് ബോള്‍ തൊപ്പികളും അടങ്ങിയ ബാഗുകളും സമ്മാനിച്ചു. തായ്‌ലന്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള വൈല്‍ഡ് ബോര്‍ഡ് ഫുട്‌ബോള്‍ ടീമിന്റെ യാത്രയില്‍ പിന്തുണ നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.

ടീമിലെ 12 അംഗങ്ങളും കോച്ചും കഴിഞ്ഞ ജൂണ്‍ 23 നാണ് വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയത്. മഴവെള്ളത്തില്‍ ഗുഹാമുഖവും ഉള്‍ഭാഗവും മൂടിയതോടെ ജീവന്‍ തന്നെ ഭീഷണിയിലായ സംഘത്തെ രണ്ടാഴ്ച കഴിഞ്ഞാണ് രക്ഷിക്കാനായത്. കുട്ടികളെ എല്ലാവരെയും പുറത്തെത്തിച്ചതിന് ശേഷം ജൂലൈ പത്തോടെയാണ് കോച്ചിനെ രക്ഷപ്പെടുത്താനായത്.

തായ്‍ലൻഡിൽ കുട്ടികൾ കുടുങ്ങിയ ആ ഗുഹ പുറംലോകത്തിന് ഇന്നും അപരിചിതമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍