UPDATES

പ്രവാസം

പാസ്‌പോര്‍ട്ട് അപേക്ഷകൾക്കും റഫറന്‍സ്; രേഖകള്‍ നിര്‍ബന്ധമെന്ന് ഇന്ത്യൻ എംബസി

നേരത്തെ പ്രവാസി സംഘടനകളുടെ രജിസ്‌ട്രേഷന്‍ കൂട്ടത്തോടെ ഇന്ത്യന്‍ എംബസി റദ്ദാക്കിയിരുന്നു.

പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ റഫറന്‍സ് രേഖകള്‍ നിര്‍ബന്ധമാക്കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവില്‍ ഐ.ഡി പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് നിര്‍ബന്ധമാക്കിയത്. കുവൈറ്റില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്റ് കിങ്‌സ് എന്ന ഏജന്‍സിക്കയച്ച സര്‍ക്കുലറിലാണ് എംബസി പുതിയ നിബന്ധനകള്‍ വിശദമാക്കുന്നത്. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ മേല്‍വിലാസം സിവില്‍ ഐ.ഡി പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും അപേക്ഷാഫോറത്തിന്റെ 19-ാം നമ്പര്‍ കോളത്തിന്‍ ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

എംബസിയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഗാര്‍ഹിക ജോലിക്കായി കുവൈറ്റില്‍ എത്തിയവര്‍ക്ക് പുതിയ നിര്‍ദേശം ബുദ്ധിമുട്ട് സൃഷ്ടിക്കും. റഫറന്‍സിന് ആളെ കിട്ടുക പ്രയാസമാണ്. കുവൈത്തിലെ ഇന്ത്യക്കാരെ ബുദ്ധിമുട്ടിലാക്കുന്ന പ്രവര്‍ത്തികളാണ് എംബസിയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. നേരത്തെ പ്രവാസി സംഘടനകളുടെ രജിസ്‌ട്രേഷന്‍ കൂട്ടത്തോടെ ഇന്ത്യന്‍ എംബസി റദ്ദാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍