UPDATES

പ്രവാസം

സൗദിയില്‍ ഒരു വര്‍ഷമായി കുടുങ്ങിക്കിടന്ന 14 ഇന്ത്യന്‍ തൊഴിലാളികളെ മലയാളികള്‍ നാട്ടിലെത്തിച്ചു

റിയാദ് നദീമിലെ ഒരു റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ 11 മാസമായി ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായിരുന്നു

സൗദി അറേബ്യയില്‍ ഒരു വര്‍ഷമായി കുടുങ്ങിക്കിടന്ന 14 ഇന്ത്യന്‍ തൊഴിലാളികളെ മലയാളികളായ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു.റിയാദ് നദീമിലെ ഒരു റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ 11 മാസമായി ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനത്തില്‍ നിന്നുള്ള പതിന്നാലോളം തൊഴിലാളികള്‍ ഇഖാമ പുതുക്കാതെ നിയമകുരുക്കിപ്പെട്ടുകിടക്കുവായിരുന്നു.

കമ്പനിയുടമകളോട് ശമ്പളവും ഭക്ഷണവും ആവശ്യപ്പെട്ടപ്പോള്‍ ഇവരെ താമസ സ്ഥലത്ത് നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് ചാരിറ്റി ഓഫ് പ്രവാസി മലയാളി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അയൂബ് കരൂപ്പടന്നയും ജയന്‍ കൊടുങ്ങല്ലൂരും ഇവരെ സഹായിക്കനെത്തി. കമ്പനി മാനേജരുമെന്റുമായി ബന്ധപ്പെട്ടപ്പോള്‍ കമ്പനി വിറ്റതാണെന്നും പുതിയ മാനേജ്‌മെന്റിന് ഈ തൊഴിലാളികളെ ആവിശ്യമില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.

Read Also – Explainer: ഒരു ലക്ഷത്തോളം പേരുടെ ജീവിതം തുലച്ച ജോൺസൺ ആൻഡ് ജോൺസന്റെ ഇടുപ്പെല്ല് തട്ടിപ്പ്; അറിയേണ്ടതെല്ലാം

എന്നാല്‍ പഴയം കമ്പനി പേരുമാറ്റി പ്രവര്‍ത്തിക്കുകയാണെന്ന് മനസ്സിലായപ്പോല്‍ അവര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു. കോടതി ഇടപ്പെട്ട് തൊഴിലാളികളെ കമ്പനി വക താമസ സ്ഥലത്ത് താമസിപ്പിക്കാനും കേസ് അന്വേഷിക്കാനും ഉത്തരവിട്ടു.

മൂന്ന് മാസത്തിന് ശേഷം കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. കൂടാതെ സ്‌പോണ്‍സര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങളും മറ്റ് കാര്യങ്ങളും മരവിപ്പിക്കുകയും ചെയ്തു.

ഈക്കാലയളവില്‍ തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും മറ്റും നല്‍കിയത് മലയാളികളായ സാമൂഹിക പ്രവര്‍ത്തകരായിരുന്നു. കോടതിയുടെ പുറത്തുള്ള ഒത്തുതീര്‍പ്പ് പ്രകാരം തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കാനും ഫൈനല്‍ എക്‌സിറ്റ് നല്‍കാനും കമ്പനി മാനേജ്‌മെന്റ് സമ്മതിച്ചു.

Read Also – പ്രവാസികള്‍ക്ക് കൂടുതല്‍ ആഘാതം ; സൗദിയില്‍ വനിതാ സംവരണം കൂട്ടുന്നു

*ചിത്രം – മാധ്യമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍