UPDATES

പ്രവാസം

സൗദി ബാങ്കുകളിലേക്ക് വിദേശത്ത് നിന്നും പണമടയ്ക്കാം ഓണ്‍ലൈന്‍ സേവനം വരുന്നു

വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്കാണ് വിദേശത്തുനിന്ന് സേവനം ലഭ്യമാവുക.

സൗദി അറേബ്യന്‍ ബാങ്കുകളിലേക്ക് വിദേശത്ത് നിന്നും പണം അടയ്ക്കാവുന്ന സൗകര്യം വരുന്നു. ബാങ്കുകളുടെ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായാണ് സേവനം ലഭ്യമാകുക. ഈ സേവനം 2019 ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്കാണ് വിദേശത്തുനിന്ന് സേവനം ലഭ്യമാവുക.

ഇതനുസരിച്ച് ഇതുവരെ സൗദിക്കകത്തുനിന്ന് മാത്രം നടത്താവുന്ന ഓണ്‍ലൈന്‍ ഇടപാട് ഇനി മുതല്‍ സൗദിക്ക് പുറത്തുനിന്നും ചെയ്യാന്‍ സാധിക്കും. സൗദിയുമായി വിദേശത്ത് നിന്ന് വാണിജ്യ ഇടപാട് നടത്തുന്നവര്‍ക്കും വിസ നടപടികള്‍ക്കും ആവശ്യമായ ബാങ്ക് ഇടപാടുകളും സര്‍ക്കാര്‍ ഫീസുകളും ഇതുവഴി വിദേശത്തുനിന്ന് അടക്കാം.

ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താനാവും. എന്നാല്‍ ഇവര്‍ക്ക് സൗദി ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. റിയല്‍ എസ്റ്റേറ്റ് പോലുള്ള ഇടപാടുകളിലെ വലിയ സംഖ്യ പോലും ഇത്തരത്തില്‍ വിനിമയം നടത്താനാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മുമ്പ് സര്‍ട്ടിഫൈഡ് ചെക്ക് മുഖേന മാത്രം നടന്നിരുന്ന ഇടപാട് ഇതോടെ ലളിതമാവും.

കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികൾക്ക് ചികിത്സ നിര്‍ത്തലാക്കും

പ്രവാസി വോട്ടര്‍ പട്ടിക : പേരുചേര്‍ക്കാന്‍ ഇനി മൂന്നു ദിവസം കൂടി മാത്രം

ഷാര്‍ജ വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം വരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍