UPDATES

പ്രവാസം

വിഷന്‍ 2030; സൗദിയില്‍ പുതിയ 700 പദ്ധതികള്‍ വരുന്നു

32 രാജ്യങ്ങളില്‍ നിന്ന് 512 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 22 മുതല്‍ 25 വരെ റിയാദിലെ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം നടക്കുന്നത്.

സൗദിയില്‍ സമഗ്ര വികസനവും സാമ്പത്തികവല്‍ക്കരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി  700 പുതിയ പദ്ധതികള്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. നിര്‍മാണ മേഖല ലക്ഷ്യമാക്കി നടക്കാനിരിക്കുന്ന ‘സൗദി ബില്‍ഡ് 2018’ പ്രദര്‍ശനത്തോടനുബന്ധിച്ച് പുതിയ പദ്ധതികള്‍ രൂപപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2022 വരെ നീളുന്ന പദ്ധതികള്‍ ആരംഭിക്കുന്നതോടെ തൊഴില്‍ മേഖലയില്‍ വലിയ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന സൗദി ബില്‍ഡ് പ്രദര്‍ശനത്തിലാണ് പുതിയ പദ്ധതികള്‍ രൂപം കൊള്ളുന്നത്.

32 രാജ്യങ്ങളില്‍ നിന്ന് 512 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 22 മുതല്‍ 25 വരെ റിയാദിലെ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം നടക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും കരാര്‍ ഒപ്പുവെക്കലും പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കും. എക്‌സിബിഷന്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ശൈഖാണ് തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിച്ചത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍. ഇത് ലക്ഷ്യമാക്കിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കെട്ടിട നിര്‍മാണം, നിര്‍മാണോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങി നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതു കൂടിയായിരിക്കും സൗദി ബില്‍ഡ് 2018. സൗദി മാര്‍ബിള്‍ 2018 എന്ന പ്രദര്‍ശനവും നിര്‍മാണ രംഗത്തെ ഭീമന്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതേ ദിവസങ്ങളില്‍ നടക്കുമെന്നും ആല്‍ശൈഖ് കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍