UPDATES

പ്രവാസം

സൗദി അറേബ്യയില്‍ ലെവി സംബന്ധിച്ച ആശ്വാസ വാര്‍ത്തയെത്തുമെന്ന് തൊഴില്‍ മന്ത്രാലയം

ഈ വര്‍ഷം ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതി, വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവി എന്നിവയില്‍ എന്നിവയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് ലെവി സംബന്ധിച്ച ആശ്വാസ വാര്‍ത്ത ഉണ്ടാകുമെന്ന് സൂചന നല്‍കി സൗദി തൊഴില്‍ മന്ത്രാലയം.  രാജ്യത്ത് തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ലെവി സംബന്ധിച്ച ഇളവുകള്‍ ആവശ്യപ്പെട്ട് രാജാവിന് സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് സൗദി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി പറഞ്ഞു.

സൗദിയില്‍ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഇരട്ടിക്കുന്ന രീതിയില്‍ ലെവി നിലവിലുണ്ട്. ഇതോടെ പല ചെറുകിട സ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു. ചിലര്‍ ജീവനക്കാരെ വെട്ടിക്കുറച്ചു. ശരാശരി ശമ്പളമുള്ളവരെല്ലാം കുടുംബത്തെ ലെവി കാരണം മടക്കി അയച്ചു. ഇതിന്റെ പ്രതിഫലനം വിപണിയിലുണ്ടായി. ഇതോടെ ലെവി വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തൊഴില്‍ മന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം രാജാവിനെ അറിയിക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞതായും റിപോര്‍ട്ടുണ്ട്.

ഈ വര്‍ഷം ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതി, വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവി എന്നിവയില്‍ എന്നിവയില്‍ മാറ്റമുണ്ടാകുമെന്നാണ് മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി കിഴക്കന്‍ പ്രവിശ്യയില്‍ തൊഴില്‍ കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചത്.

ഇത് പ്രകാരം തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാംഘട്ട മൂല്യ വര്‍ധിത നികുതി എന്നിവയിലാകും നിര്‍ണായക തീരുമാനമുണ്ടാവുക എന്നാണ് സൂചന. ഒന്നിച്ചടക്കുന്ന തുക ഘട്ടംഘട്ടമായി അടക്കാനോ മാസാന്ത്യം അടക്കാനോ ഇളവ് വരുത്താനോ ശ്രമം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍