UPDATES

പ്രവാസം

സൗദി അറേബ്യയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ്

2017 മൂന്നാം പാദം മുതല്‍ ഇതുവരെയുള്ള കാലത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിദേശികള്‍ രാജ്യം വിട്ടത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന വിദേശികളുടെ എണ്ണം കുറഞ്ഞതായി ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിക്സ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിനു കുറവുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ 132000വിദേശ തൊഴിലാളികളാണ് സൗദിയില്‍ നിന്ന് പോയത്.

2017 മൂന്നാം പാദം മുതല്‍ ഇതുവരെയുള്ള കാലത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിദേശികള്‍ രാജ്യം വിട്ടത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്. എന്നാല്‍ രണ്ടര വര്‍ഷത്തിനിടെ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ സൗദി വിട്ടത്. 2017 ആദ്യം മുതല്‍ ഈ വര്‍ഷം രണ്ടാം പാദം അവസാനം വരെയുള്ള 30 മാസ കാലത്തു സൗദി വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമാണ്.

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍