UPDATES

പ്രവാസം

സൗദിയില്‍ വധശിക്ഷ കാത്ത് 12 ശിയാ തടവുകാര്‍ : വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപോര്‍ട്ട് പ്രകാരം 34 ഓളം ശിയാ ന്യൂനപക്ഷ തടവുകാര്‍ വധശിക്ഷ കാത്ത് കിടക്കുന്നതായാണ് വിവരം. പ്രായ പൂര്‍ത്തിയാകാത്ത നാലുപേരും ഇതില്‍ ഉള്‍പ്പെടുന്നു.

സൗദിയില്‍ ഉടന്‍ വധശിക്ഷ കാത്തുകിടക്കുന്നത് 12 ശിയാ ന്യൂനപക്ഷ തടവുകാരെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തല്‍. തടവുകാരുടെ കേസ് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഗവണ്‍മെന്റ് ഏജന്‍സിക്ക് സൗദി കൈമാറിയതായുമാണ് റിപോര്‍ട്ട്.

ഇറാനുവേണ്ടി ചാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കാണിച്ചാണ് 2016ല്‍ ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ വിധി മനുഷ്യവകാശ ലംഘനമാണെന്നും നീതിരഹിതമായ വിചാരണയാണ് നടന്നതെന്നുമാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. ഇവരുടെ വധശിക്ഷ പിന്നീട് സുപ്രീകോടതി ശരിവെച്ചു. ഇവരുടെ വധശിക്ഷ സൗദി സുപ്രീം കോടതി ശരിവെച്ചതായി 2017 ഡിസംബറിലാണ് ഇവരുടെ ബന്ധുക്കള്‍ അറിയുന്നത്. സുപ്രീം കോടതി വധശിക്ഷ ശരിവെച്ചാല്‍ വധശിക്ഷ എപ്പോള്‍ നടപ്പിലാക്കണമെന്ന് സല്‍മാന്‍ രാജാവിന് ഉത്തരവിടാം. അതിന്റെ ഭാഗമായാണ് കേസ് പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിക്ക് കൈമാറുന്നത്.

‘ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.  മനുഷ്യ ജീവിതത്തിന്റെ മൂല്യങ്ങളെ തന്നെ അവഹേളിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.’ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ ഹെബ മോറെയ്ഫ് പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപോര്‍ട്ട് പ്രകാരം 34 ഓളം ശിയാ ന്യൂനപക്ഷ തടവുകാര്‍ വധശിക്ഷ കാത്ത് കിടക്കുന്നതായാണ് വിവരം. പ്രായ പൂര്‍ത്തിയാകാത്ത നാലുപേരും ഇതില്‍ ഉള്‍പ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍