UPDATES

പ്രവാസം

സൗദി അറേബ്യയില്‍ തൊഴിലിടങ്ങളിലെ അപകട മരണങ്ങളില്‍ വന്‍ കുറവുള്ളതായി റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ മൂന്നാം പാദ റിപ്പോര്‍ട്ടിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ മേഖലയില്‍ മരണ നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൗദി അറേബ്യയില്‍ തൊഴിലിടങ്ങളിലെ അപകട മരണങ്ങളില്‍ വന്‍ കുറവുള്ളതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മരണ നിരക്ക് പകുതിയില്‍ താഴെയായി കുറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സി പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് മരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അഥവാ ഗോസി പുറത്തു വിട്ട റിപോര്‍ട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷത്തെ മൂന്നാം പാദ റിപ്പോര്‍ട്ടിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ മേഖലയില്‍ മരണ നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ പതിനാറു പേര്‍ക്കാണ് തൊഴിലിടത്തില്‍ ജീവന്‍ നഷ്ടമായത്. മൂന്‍ വഷത്തില്‍ ഇതേ കാലയളവില്‍ മരണ നിക്ക് മുപ്പത്തിയഞ്ച് ആയിരുന്നു. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തിലും നേരിയ കുറവാണ് രേഖപ്പെടുത്തപ്പെട്ടത്.

7776 പേര്‍ക്ക് തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇത് 7908 ആയിരുന്നു. പ്രധാന തൊഴിലിടങ്ങളായ വ്യവസായ മേഖല, വൈദ്യുതി വാതക ഉല്‍പാദന മേഖല, തപാല്‍ ടെലികോം മേഖല, വ്യാപാര-ധന-ഇന്‍ഷൂറന്‍സ്-റിയല്‍ എസ്റ്റേറ്റ് മേഖല തുടങ്ങിയ ഇടങ്ങളില്‍ അപകട നിരക്കില്‍ കുറവ് രേഖപ്പെടുത്തി. എന്നാല്‍ കാര്‍ഷിക-മല്‍സ്യ ബന്ധന മേഖല, പെട്രോളിയം ഉല്‍പ്പാദന മേഖല, സാമൂഹിക സേവന മേഖല എന്നിവിടങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍