UPDATES

പ്രവാസം

സൗദിയില്‍ വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ; അപേക്ഷ ഉടന്‍ സ്വീകരിച്ചു തുടങ്ങും

എട്ട് ലക്ഷം റിയാല്‍ നല്‍കുന്നവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ഇഖാമ ലഭിക്കുക.

സൗദിയില്‍ വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ് ഇഖാമ നല്‍കുന്നത് സംബന്ധിച്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  എട്ട് ലക്ഷം റിയാല്‍ നല്‍കുന്നവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ഇഖാമ ലഭിക്കുക. നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാം.

കാലാവധിയുള്ള പാസ്പ്പോര്‍ട്ട്, 21 വയസ് പൂര്‍ത്തിയായിരിക്കല്‍, രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍, ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്ന് മുക്തമായിരിക്കല്‍, പകര്‍ച്ചവ്യാധി രോഗമില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യപത്രം എന്നിവയാണ് പ്രാഥമിക നിബന്ധനകള്‍. സൗദിയിലുള്ളവര്‍ അപേക്ഷിക്കുകയാണെങ്കില്‍ അവര്‍ക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ചാല്‍ 30 ദിവസത്തിനകം ഫീസടക്കണം. മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. രണ്ട് മാസം തടവോ ലക്ഷം റിയാല്‍ പിഴയോ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്നയാളുടെ പ്രിവിലേജ് ഇഖാമ രാഷ്ട്രം റദ്ദ് ചെയ്യും. സൗദിയില്‍ നിന്ന് നാടുകടത്തണമെന്ന് കോടതി വിധിക്കുന്ന വേളയിലും സമാന നടപടിയുണ്ടാകും. അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ സത്യസന്ധമല്ലെന്ന് വെളിപ്പെടല്‍, രാഷ്ട്രത്തിന്റെ നിബന്ധനകള്‍ പാലിക്കാതിരിക്കല്‍, പ്രിവിലേജ് ഇഖാമയില്‍ നിന്ന് സ്വയം വിരമിക്കല്‍, മരണം, യോഗ്യത നഷ്ടപ്പെടല്‍ എന്നിവയു, ഇഖാമ റദ്ദ് ചെയ്യാനുള്ള കാരണങ്ങളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍