UPDATES

പ്രവാസം

സൗദിയില്‍ സ്വദേശിവല്‍ക്കരണം പുനപരിശോധിക്കണമെന്ന് സാമൂഹ്യ ക്ഷേമമന്ത്രാലയം

മൊബൈല്‍ ഫോണ്‍ വിപണന മേഖലയിലും റെന്റ് എ കാര്‍ മേഖലയിലും ഉള്‍പ്പെടെ നൂറു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു.

സൗദി അറേബ്യയില്‍ നടപ്പാക്കി വരുന്ന സ്വദേശിവല്‍ക്കരണം പുനപരിശോധിക്കണമെന്ന്        സാമൂഹ്യക്ഷേമ മന്ത്രാലയം. രാജ്യത്തെ സ്വദേശിവല്‍ക്കരണ തോത് ചില മേഖലകളില്‍ പുനപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ്
കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ എല്ലാമേഖലകളിലും സ്വദേശിവല്‍ക്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നടപ്പിലാക്കിയ സൗദിവത്കരണ തോത് 50 ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്വദേശിവല്‍ക്കരണ അനുപാതം പുനപരിശോധിക്കുന്നതായാണ് തൊഴില്‍ മന്ത്രി അറിയിച്ചത്. ഓരോ തൊഴില്‍ മേഖലകള്‍ക്കും ബാധകമാകുന്ന പുതിയ സൗദിവല്‍ക്കരണ അനുപാതത്തില്‍ മാറ്റം വരുത്തിയേക്കാമെന്നു മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുമായി ഏകോപനം നടത്തിയാണ് സ്വദേശിവല്‍ക്കരണ അനുപാതം പുനപരിശോധിക്കുക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയിലെ പന്ത്രണ്ട് തൊഴില്‍മേഖലയില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം കൊണ്ടുവന്നിരുന്നു. മൊബൈല്‍ ഫോണ്‍ വിപണന മേഖലയിലും റെന്റ് എ കാര്‍ മേഖലയിലും ഉള്‍പ്പെടെ നൂറു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. സ്വദേശിവല്‍ക്കരണ തോത് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സൗദിയിലെ വ്യാപാരികള്‍ ആവശ്യമുന്നയിച്ചിരുന്നു. സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍