UPDATES

പ്രവാസം

നിതാഖത്ത് പദ്ധതി പരാജയമെന്ന് സൗദി തൊഴില്‍ മന്ത്രാലയം; ആറ് ലക്ഷത്തോളം വിദേശികള്‍ നാടുവിട്ടു

വ്യാജ സ്വദേശിവത്കരണത്തിലൂടെ പച്ച ഗണത്തിലേക്ക് ഉയര്‍ന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശ റിക്രൂട്ടിങ് നടത്തിയെന്നാണ് കണ്ടെത്തല്‍. 

സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ നിതാഖത്ത് പദ്ധതി പരാജയപ്പെട്ടതായി തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനം പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടിന്റെ ഭാഗായി ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ പദ്ധതി അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്. നിതാഖത് കാരണം വിദേശ റിക്രൂട്ടിംഗിന് കൂടുതല്‍ വിസ അനുവദിക്കാന്‍ കാരണമായതായാണ് വ്യക്തമാകുന്നത്. പച്ച ഗണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവ് വിദേശി റിക്രൂട്ട്‌മെന്റ് കൂടാന്‍ കാരണമായി. വിവിധ തസ്തികകള്‍ നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുന്നതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശിവത്കരണം ശക്തമാക്കാന്‍ സൗദി സ്വകാര്യ മേഖലയില്‍ നടപ്പാക്കിയ പദ്ധതിയാണ് നിതാഖത്തെങ്കിലും പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം കാണാന്‍ സധിക്കുന്നില്ലെന്നും പദ്ധതി വിജയം കണ്ടിട്ടില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തന്നെയുള്ള റിപോര്‍ട്ട് വ്യക്തമാകുന്നത്.

വ്യാജ സ്വദേശിവത്കരണത്തിലൂടെ പച്ച ഗണത്തിലേക്ക് ഉയര്‍ന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശ റിക്രൂട്ടിങ് നടത്തിയെന്നാണ് കണ്ടെത്തല്‍. സ്വദേശിവത്കരണത്തിന് പ്രതിസന്ധി സൃഷ്ടിക്കാനും തൊഴില്‍ വിപണിയില്‍ അസന്തുലിതത്വം സൃഷ്ടിക്കാനും ഇത് കാരണമായി. ഇത് മറികടക്കാന്‍ പച്ചയെ തന്നെ കടുത്ത പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നിങ്ങിനെ വീണ്ടും തരംതിരിച്ചു. നിതാഖത്ത് ആരംഭിച്ച സമയത്ത് 10 ശമതമാനം മാത്രമായിരുന്നു ഉയര്‍ന്ന തസ്തികകളില്‍ വിദേശികളുടെ അനുപാതം. ഇത് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവലോകനത്തില്‍ വ്യക്തമായി. ഇക്കാലയളവില്‍ ആറ് ലക്ഷത്തോളം വിദേശികളാണ് തൊഴില്‍ നഷ്ടപ്പെട്ട് സൗദി വിട്ടത്. തൊഴില്‍ മന്ത്രാലയത്തിന് അനുവദിച്ച 24,662 ജോലിക്കാരില്‍ 4,419 തസ്തികകളില്‍ നിയമനം നടക്കാതെ ഒഴിഞ്ഞുകിടന്നതായും വിമര്‍ശനത്തില്‍ പറയുന്നു. എന്നാല്‍ ഇതേ കാലയളവില്‍ 5,85,451 വിദേശികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സൗദി വിട്ടതായും ഏകവര്‍ഷ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. അതേസമയം 2011 ല്‍ നടപ്പാക്കി തുടങ്ങിയ നിതാഖത്ത് പദ്ധതിയിലൂടെ സ്വകാര്യമേഖലയില്‍ ഏഴു ലക്ഷത്തിലേറെ സൗദികള്‍ക്ക് ജോലി ലഭിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍