UPDATES

പ്രവാസം

സൗദിയിലും യുഎയിലും ശക്തമായ മഴ ; റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടിലായി

വരുന്ന രണ്ടു ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് കാലവര്‍ഷകെടുതിയില്‍ ഇതുവരെ മുപ്പത്തിയഞ്ച് പേരാണ് മരിച്ചത്.

സൗദി അറേബ്യയില്‍ വിവിധ ഇടങ്ങളില്‍ വീണ്ടും ശക്തമായ മഴ. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴയില്‍ റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടിലായി. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടാഴ്ചയായി മഴയുടെ ശക്തി കുറഞ്ഞും കൂടിയും വരുന്ന സാഹചര്യമായിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലാണ് ശക്തമായ മഴ ലഭിച്ചത്. ദമ്മാം, അല്ഖോബാര്‍, ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ ഇടി മിന്നലോടു കൂടിയ മഴയാണ് പെയ്തത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു.

മഴ ശക്തമായതോടെ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അവധി നല്‍കി.  സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക്ഉച്ചയ്ക്ക് ശേഷം അവധി നല്‍കി. പടിഞ്ഞാറന്‍, മധ്യ പ്രവിശ്യകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വരുന്ന രണ്ടു ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് കാലവര്‍ഷകെടുതിയില്‍ ഇതുവരെ മുപ്പത്തിയഞ്ച് പേരാണ് മരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍