UPDATES

പ്രവാസം

സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണം നവംബര്‍ മുതല്‍

2017 ല്‍ തൊഴില്‍ നഷ്ടപ്പെട്ടവരെക്കാള്‍ കൂടുതല്‍ വിദേശികള്‍ക്ക് ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

സൗദി അറേബ്യയില്‍ വാണിജ്യ മേഖലയിലെ തുടരുന്ന സ്വദേശിവല്‍ക്കരണ നടപടികളുടെ രണ്ടാം ഘട്ടം നവംബര്‍ ഒന്‍പതു മുതല്‍ നടപ്പാക്കും. രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശികളുടെ തൊഴില്‍ നഷ്ടമാവുമൈന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ജനുവരിഒന്നുമുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 9,90,600 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍.

ഈ വര്‍ഷം ഒന്നാം പാദത്തില്‍ 2,34,200 വിദേശികള്‍ക്കും രണ്ടാം പാദത്തില്‍ 2,90,400 വിദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ തൊഴില്‍ നഷ്ടപ്പെട്ടവരെക്കാള്‍ കൂടുതല്‍ വിദേശികള്‍ക്ക് ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

അതേസമയം, ഈ വര്‍ഷം രണ്ടാം പാദത്തില്‍ സ്വദേശികളായ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 46,639 പേരുടെ വര്‍ദ്ധനവാണ് കണക്കുകള്‍ പറയുന്നത്. തൊഴിലന്വേഷകരില്‍ വനിതകളുടെ എണ്ണത്തിലാണ് കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അതിനിടെ രാജ്യത്ത് ചില്ലറവ്യാപാര മേഖലയില്‍ സൗദിവല്‍ക്കരണം ഘട്ടംഘട്ടമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. നിലവില്‍ ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണം പത്തു ശതമാനമാണ്. 2020 ഓടെ 50 ശതമാനം വരെയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍