UPDATES

പ്രവാസം

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി ഒഴിവാക്കണമെന്ന് ആവശ്യം

രാജ്യത്തിന്റെ വളര്‍ച്ചക്ക് വലിയ പങ്കാണ് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി ഒഴിവാക്കണമെന്നു ആവശ്യം. ലെവി നടപ്പിലാക്കിയതിന് രാജ്യത്ത് നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ ശൂറാ കൗണ്‍സിലാണ് വിദേശികര്‍ക്കുള്ള ലെവി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ലെവി ഒഴിവാക്കണമെന്ന ശൂറാ കൗണ്‍സിലിന്റെ ആവശ്യം.

ഇതിനോടകം പ്രതിസന്ധിയിലകപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. സ്വദേശിവത്കരണം നടത്താന്‍ കഴിയാത്ത സ്ഥാപനങ്ങളേതെന്ന് കണ്ടെത്തി അത്തരം സ്ഥാപനങ്ങള്‍ക്കും ഇളവ് നല്‍കണം. രാജ്യത്തിന്റെ വളര്‍ച്ചക്ക് വലിയ പങ്കാണ് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശത്തെ രാജ്യത്തെ ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്ക് ഏറെ ഗുണം ചെയ്‌തേക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍