UPDATES

പ്രവാസം

ഇന്ത്യന്‍ ടെക്കികളുടെ കല്യാണം മുടക്കി ട്രംപ്

പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവയ്ക്കു പുറമേ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൊണ്ടുവന്ന പുത്തന്‍ വിസാ പരിഷ്‌കാരങ്ങളും ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് തിരിച്ചടിയായതായാണ് വിലയിരുത്തല്‍

ഒരു കാലത്ത് ഇന്ത്യയിലെ വിവാഹ മാര്‍ക്കറ്റില്‍ ഏറ്റവും ഡിമാന്‍ഡുണ്ടായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ആ സുവര്‍ണ്ണകാലം നഷ്ടമാവുന്നു. പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിവയ്ക്കു പുറമേ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൊണ്ടുവന്ന പുത്തന്‍ വിസാ പരിഷ്‌കാരങ്ങളും ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് തിരിച്ചടിയായതായാണ് വിലയിരുത്തല്‍. ഇതിനു പുറമേ എച്ച് 1 ബി വിസ ഉണ്ടായിരുന്നവരുടെ പങ്കാളിക്ക് ലഭിച്ചിരുന്ന വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് വിവാഹ മാര്‍ക്കറ്റില്‍ പ്രതിസന്ധി ഉണ്ടാക്കിയതെന്നാണ് റിപോര്‍ട്ട്.

എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാമെന്ന 2015ലെ ഒബാമ ഭരണകൂടത്തിന്റെ തീരുമാനമാണ് ട്രംപ് പുനപ്പരിശോധിച്ചത്. മുന്‍ തീരുമാനപ്രകാരം എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് എച്ച് 4 വിസ എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. ഈ അവസരം ഇല്ലാതായതാണ് ഐടി ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായത്. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രഫഷണലുകള്‍ക്കാണ് യുഎസില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിരുന്നത്.

എന്നാല്‍ ഈ മാറ്റം രാജ്യത്തെ വിവാഹ മാര്‍ക്കറ്റിലും പ്രതിഫലിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ മാട്രിമോണിയല്‍ സൈറ്റുകളിലടക്കം സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ അന്വേഷിച്ചു കൊണ്ടുള്ള പരസ്യങ്ങളില്‍ കുറവു വന്നതായാണ് വ്യക്തമാകുന്നത്. മുന്‍പ് ഡോക്ടര്‍മാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം വിവാഹ കമ്പോളത്തില്‍ ഉണ്ടായിരുന്ന ഡിമാന്‍ഡ് ആണ് കുത്തനെ ഇടിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017 ന് ശേഷം ഐടി എഞ്ചിനീയര്‍മാരെ അന്വേഷിക്കുന്ന വധുമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വൈവാഹിക സൈറ്റായ ശാദി.കോം സിഇഒ ഗൗരവ് രാഖ്ഷിത്തും സാക്ഷ്യപ്പെടുത്തുന്നു.

2017 ലെ കണക്കുകള്‍ പ്രകാരം എച്ച് 1 ബി വിസക്കാരുടെ 70000 പങ്കാളികള്‍ക്ക് യുഎസ് പെര്‍മിറ്റ് അനുവദിച്ചതില്‍ 90 ശതമാനവും ഇന്ത്യക്കാര്‍ക്കായിരുന്നു. ഇതില്‍ 94 ശതമാനവും വനിതകളും ഇതിന്റെ 93 ശതമാനം ഇന്ത്യക്കാരുമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍