UPDATES

പ്രവാസം

യുഎഇയില്‍ പൊതുമാപ്പ് ഇന്ന് അവസാനിക്കും

വിസ കാലാവധി കഴിഞ്ഞ് അനധകൃതമായി കഴിഞ്ഞവര്‍ക്ക് പിഴ അടക്കാതെ പുതിയ വിസയിലേക്ക് മാറാനും അതിന് സാധിക്കാത്തവര്‍ക്ക് രാജ്യം വിട്ടുപോകാനും അവസരം ഒരുക്കിയിരുന്നു.

അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. നാലു മാസമായി തുടരുന്ന പൊതുമാപ്പ് ഇനി നീട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന നല്‍കുന്നത്. തുടക്കത്തില്‍ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പാണ് ഒക്?ടോബര്‍ 31ന് ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിച്ചത്. ആ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നിയമലംഘകരായി യുഎഇയില്‍ കഴിയുന്നവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള അവസാനത്തെ അവസരമാണിതെന്നും രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റി അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞ് അനധകൃതമായി കഴിഞ്ഞവര്‍ക്ക് പിഴ അടക്കാതെ പുതിയ വിസയിലേക്ക് മാറാനും അതിന് സാധിക്കാത്തവര്‍ക്ക് രാജ്യം വിട്ടുപോകാനും അവസരം ഒരുക്കിയിരുന്നു. ഇന്ത്യക്കാരുപ്പെടെ നിരവധി പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടത്.

പൊതുമാപ്പ് കാലാവധി തീരുന്നതോടെ ശകതമായ പരിശോധന നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ജസംബര്‍ ഒന്ന് മുതല്‍ അനധികൃത താമസക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുനന്തിന് ആറു മാസത്തെ വിസ സംവിധാനം ഉള്‍പ്പെടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍