UPDATES

പ്രവാസം

ലിഫ്റ്റിനുള്ളില്‍ ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിന് ദുബായ് കോടതി ശിക്ഷ വിധിച്ചു

പാര്‍സല്‍ എത്തിക്കാനായി യുവാവ് ലിഫ്റ്റില്‍ കയറിപ്പോള്‍ പെണ്‍കുട്ടി ലിഫ്റ്റിലുണ്ടായിരുന്നു.

ദുബായിലെ താമസ സ്ഥലത്തെ ലിഫ്റ്റില്‍ വെച്ച് ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35-കാരന് ദുബായ് കോടതി ശിക്ഷവിധിച്ചു. ഡെലിവറി ജോലി ചെയ്തിരുന്ന പാകിസ്താന്‍ പൗരനാണ് 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പ്രതിക്ക് ആറ് മാസം ജയില്‍ശിക്ഷയും അതിനുശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്.

ജൂണ്‍ 16-നാണ് കേസിനാസ്പദമായ സംഭവം. പാര്‍സല്‍ എത്തിക്കാനായി യുവാവ് ലിഫ്റ്റില്‍ കയറിപ്പോള്‍ പെണ്‍കുട്ടി ലിഫ്റ്റിലുണ്ടായിരുന്നു. കുട്ടിയോട് കെട്ടിടത്തിലെ ഒരാളുടെ വിലാസം അന്വേഷിക്കുന്നതിനിടെ അപമര്യാദയായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് ലിഫ്റ്റില്‍നിന്ന് ഇറങ്ങിവന്നതെന്ന് ബന്ധുവായ സ്ത്രീ മൊഴി നല്‍കി.

തുടര്‍ന്ന് ഈ സ്ത്രീയുടെ സഹായത്തോടെ യുവാവിനെ അന്വേഷിക്കുകയും കെട്ടിടത്തിന്റെ ആറാംനിലയില്‍വെച്ച് അയാളെ കണ്ടെത്തുകയുമായിരുന്നു. പിന്നീട് കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. അഞ്ചാംനിലയില്‍ പാര്‍സല്‍ കൊടുക്കാനായി പോയ ഇയാള്‍ പെണ്‍കുട്ടി ലിഫ്റ്റില്‍ കയറുന്നത് കണ്ട് തിരികെ വന്ന് വീണ്ടും ലിഫ്റ്റില്‍ കയറുകയായിരുന്നുവെന്നും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍