UPDATES

പ്രവാസം

മരുഭൂമിയിലെ അപകടം കുറയ്ക്കാന്‍ ഷാര്‍ജയില്‍ കര്‍ശന പരിശോധന

കഴിഞ്ഞ ദിവസം അറബ് പൗരന്‍ ഓടിച്ച വാഹനം ഈ മേഖലയില്‍ അപകടമുണ്ടാക്കുകയും ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഷാര്‍ജയില്‍ മരുഭൂമിയില്‍ വിനോദത്തിനെത്തുന്നവര്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് അപകടം ഉണ്ടാകുന്നതിനാല്‍ ഈ മേഖലയില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പോലീസ് ശക്തമാക്കി. അല്‍ഫയാ, ബദായര്‍ മരുഭൂമികളില്‍ ഇന്നലെ മുതല്‍ പരിശോധനകളും ശക്തമാക്കി.

വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് അംഗീകൃത ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാകും കടത്തി വിടുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡുകളില്‍ കോണ്‍ക്രീറ്റ് മതിലുകളും സ്ഥാപിക്കും. ഇതു വഴി തലങ്ങും വിലങ്ങും ഓടുന്ന പ്രവണത ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം അറബ് പൗരന്‍ ഓടിച്ച വാഹനം ഈ മേഖലയില്‍ അപകടമുണ്ടാക്കുകയും ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍