UPDATES

പ്രവാസം

വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് ഇനി യുഎഇ-യില്‍ ദീര്‍ഘകാല താമസ വിസ ലഭിക്കും

ദീര്‍ഘകാല വിസ അനുവദിക്കുന്ന നിയമം 2019 മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രായപരിധി പൂര്‍ത്തിയായി വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് താമസ വിസ നല്‍കാന്‍ യുഎഇ മന്ത്രി സഭ തീരുമാനിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂമിന്റെ അധ്യഷതയില്‍ ചേര്‍ന്ന യോഗമാണ് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്ത് തുടരാനുള്ള വിസ നല്‍കാന്‍ തീരുമാനിച്ചത്.

ദീര്‍ഘകാല വിസ അനുവദിക്കുന്ന നിയമം 2019 മുതല്‍ പ്രാബല്യത്തില്‍ വരും. 20 ലക്ഷം ദിര്‍ഹമിന്റെ ഭൂ നിക്ഷേപം, 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത ബാങ്ക് നിക്ഷേപം, പ്രതിമാസം 20000 ദിര്‍ഹത്തിന്റെ വരുമാനം ഇതില്‍ ഏതെങ്കിലും ഉള്ളവര്‍ക്കെ ദീര്‍ഘകാല വിസ ലഭിക്കൂ. 55 വയസു കഴിഞ്ഞ് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആദ്യം 5 വര്‍ഷത്തെ വിസ നല്‍കും. അതിന് ശേഷം നിബന്ധനകളോട് കൂടി വിസകലാവധി ദീര്‍ഘിപ്പിച്ചു നല്‍കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍