UPDATES

പ്രവാസം

യുഎഇയിലെ ശക്തമായ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ്; കാലാവസ്ഥാ കേന്ദ്രം നടത്തിയത് 20 മിഷനുകള്‍

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ യുഎഇ കാലാവസ്ഥാു കേന്ദ്രം ക്ലൗഡ് സീഡിങ് നടത്തിയിരുന്നു.

യുഎഇയില്‍ മഴ ലഭിക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തിയത് 20 ക്ലൗഡ് സീഡിംഗ് മിഷനുകളെന്ന് റിപോര്‍ട്ടുകള്‍. ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കുന്നതിന്റെ ഭാഗമായാണ് ക്ലൗഡ് സീഡിങ് മിഷനുകള്‍ വര്‍ധിപ്പിച്ചതെന്നും അധികൃതര്‍ അറിയിച്ചു. വര്‍ഷത്തില്‍ 100 മില്ലീമീറ്ററില്‍ മഴ മാത്രം സ്വാഭാവികമായി ലഭിക്കുന്ന യുഎഇ ക്ലൗഡ് സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ യുഎഇ കാലാവസ്ഥ കേന്ദ്രം ക്ലൗഡ് സീഡിങ് നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അവസാനവും ഈ ആഴ്ചയുടെ തുടക്കത്തിലും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. കടല്‍വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനേക്കാള്‍ ചിലവ് കുറഞ്ഞത് ക്ലൗഡ് സീഡിങ് നടത്തുന്നതണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2017 ല്‍ 242 ക്ലൗഡ് സീഡിംഗ് മിഷനുകളാണ് യുഎഇ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 187 തവണയായിരുന്നു.  അല്‍ഐന്‍ കേന്ദ്രമാക്കിയാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മേഘങ്ങളിലേക്ക് ഉപ്പടങ്ങുന്ന രാസവസ്തുക്കള്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. റഡാര്‍ വഴി മേഘങ്ങളെ നിരീക്ഷിച്ച് ശേഷമാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. ക്ലൗഡ് സീഡിങ് നടത്തി ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ മഴ പെയ്യും. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പൈലറ്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. നാല് വിമാനങ്ങളും ഇതിനായി മാത്രമുണ്ട്. അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവയുടെ കേന്ദ്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍