ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ പ്രവാസികള്‍ക്കും ആധാര്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
പ്രവാസികളെയും ആധാര്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്രബജറ്റ് നിര്‍ദേശം മൂന്നു മാസത്തിനകം നടപ്പിലാക്കുമെന്ന് റിപോര്‍ട്ട്. ഇതിന്റെ ഭാഗമായി ആധാര്‍ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കാനുള്ള സംവിധാനം 3 മാസത്തിനുള്ളില്‍ സജ്ജമാകുമെന്നു ദി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഒരു സാമ്പത്തിക വര്‍ഷം 182 ദിവസം നാട്ടില്‍ നിന്നാല്‍ മാത്രമേ ഇന്ത്യയില്‍ താമസിക്കുന്ന ആളായി പരിഗണിക്കൂ.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ പ്രവാസികള്‍ക്കും ആധാര്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിനായാണ് യുഐഡിഎഐ സോഫ്റ്റ്വെ യറില്‍ മാറ്റം വരുത്തും. കേന്ദ്ര ബജറ്റിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍ എവിടെ താമസിക്കുന്ന പൗരന്മാരായാലും അവര്‍ക്ക് ആധാറിനു തുല്യമായി ഐഡന്റിഫിക്കേഷന്‍ കാര്‍ഡു ലഭിക്കുന്നുണ്ട്. മൂന്നു മാസത്തിനുള്ളില്‍ സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാകുമെന്നു യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.
വിദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ആധാര്‍ കൈപ്പറ്റാന്‍ ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐടി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും നടപടി ക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.