UPDATES

പ്രവാസം

റ്റയര്‍-2 വിസ തൊഴില്‍ ദാതാക്കള്‍ക്കെതിരെ അന്വേഷണത്തിനു യുകെ

നിലവിലെ നിയമ സംവിധാനം യുകെ വിസ അപേക്ഷകര്‍ക്കും, ഇമിഗ്രേഷന്‍ അഡ്വൈസര്‍മാര്‍ക്കും യാതൊരു പരിരക്ഷയും നല്‍കുന്നില്ല

യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരത്വമുള്ള ജനറല്‍ പ്രാക്റ്റീഷനര്‍മാരോട് അവരുടെ റ്റയര്‍-2 വിസ, റ്റയര്‍-2 സ്‌പോണ്‍സര്‍ഷിപ് ലൈസന്‍സ് ഉള്ള തൊഴിലുടമകള്‍ നിരസിക്കുകയോ അകാരണമായി വൈകിക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടെങ്കില്‍ അത്തരം അനുഭവങ്ങള്‍ പങ്കുവക്കണമെന്നു യു കെ ഹെല്‍ത്ത് സെലക്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വമില്ലാത്ത രാജ്യങ്ങളിലെ ജനറല്‍ പ്രാക്റ്റീഷണര്‍മാര്‍ക്ക് ബ്രിട്ടനില്‍ ജോലിചെയ്യുന്നതിനുള്ള നിലവിലെ സംവിധാനങ്ങളെയും നടപടി ക്രമങ്ങളെയും കുറിച്ച് ഒരു അന്വേഷണത്തിനും കമ്മിറ്റി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ എവിടെയൊക്കെ പരാജയപ്പെടുന്നു എന്നു സമഗ്രമായി പരിശോധിക്കും. റ്റയര്‍-2വിസ, റ്റയര്‍-2 സ്‌പോണ്‍സര്‍ഷിപ് ലൈസന്‍സ് എന്നിവ എളുപ്പം കൈകാര്യം ചെയ്യാനാവുന്നതാണന്ന തെറ്റിദ്ധാരണ തെറ്റാണ്. യുകെ വിസ, ഇമിഗ്രേഷന്‍ ഗൈഡന്‍സ് ആശയകുഴപ്പം നിറഞ്ഞതും മനസിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതുമാണന്ന് ഇതുമായി ബന്ധപ്പെട്ട ഏജന്റുമാര്‍ പറയുന്നത്. റ്റയര്‍-2 സ്‌പൊണ്‍സര്‍ഷിപ് ലൈസന്‍സ് ലഭിക്കുവാന്‍ ആവശ്യമായ രേഖകള്‍ ഏതൊക്കെ എന്നറിയുവാന്‍ തന്നെ ഏറെ ബുദ്ധിമുട്ടാണ്. ചെറിയ പിശകുകള്‍ പോലും അപേക്ഷകള്‍ നിരസിക്കുന്നതിനു കാരണമായി തീര്‍ന്നേക്കാം.

പക്ഷെ ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ ചില വ്യവസായ സംരഭങ്ങള്‍ക്കും ചില ഇളവുകള്‍ നിലവിലുണ്ട്. പൊതുവില്‍ കമ്പനികള്‍ക്ക് വ്യാജ ഇന്‍ഫര്‍മേഷനോ, അവാസ്ഥവമായ റിപ്പോര്‍ട്ടോ മൂലം ലൈസന്‍സ് നഷ്ടമാകാനിടയുണ്ട്. ഇവിടെ ന്യായമായ അപ്പീലിനുള്ള അവകാശം ഇല്ല എന്നതാണ് വസ്തുത. നിലവിലെ നിയമ സംവിധാനം യുകെ വിസ അപേക്ഷകര്‍ക്കും, ഇമിഗ്രേഷന്‍ അഡ്വൈസര്‍മാര്‍ക്കും യാതൊരു പരിരക്ഷയും നല്‍കുന്നില്ല. വാസ്തവത്തില്‍ യുകെ വിസയും ഇമിഗ്രേഷനും വേണമെങ്കില്‍ങ്കില്‍ റദ്ദു ചെയ്യുവാന്‍ റ്റയര്‍-2 സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് ഉപയോഗിച്ച് സാധിക്കും.

യുകെ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഹെല്‍ത്ത് കമ്മിറ്റിയുമായി നടത്തിയ കത്തിടപാടിനു ശേഷമാണു ഈ അന്വേഷണം തുടങ്ങിയത്. കമ്മിറ്റിക്കയച്ച കത്തില്‍ ജെറമി ഹണ്ട് “യോഗ്യരും പരിചയ സമ്പന്നതയുമുള്ള വ്യക്തികളെ ബ്രിട്ടനു ലഭിക്കുവാന്‍ ഹെല്‍ത്ത് വിഭാഗവും ഹോം ഓഫീസും യോജിച്ച് പ്രവര്‍ത്തിക്കും” എന്ന് പറഞ്ഞു. നിലവിലുള്ള കുടിയേറ്റ നിയമം യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള ജനറല്‍ പ്രാക്റ്റീഷനര്‍മാര്‍ക്ക്, യുകെ പൗരത്വമുള്ള അപേഷകരുടെ അഭാവത്തില്‍ റ്റയര്‍-2 വിസയില്‍ ബ്രിട്ടനില്‍ ജോലി നേടാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍