UPDATES

പ്രവാസം

എച്ച് വണ്‍ ബി വിസയുള്ളവരുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് യുഎസ് അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

2017 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 71,287 പേര്‍ക്ക് യു എസ് സി ഐ എസ് വര്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. എച്ച് ഫോര്‍ വിസ പങ്കാളികളില്‍ 93 ശതമാനം പേരും ഇന്ത്യക്കാരാണ്.

എച്ച് വണ്‍ ബി വിസയുള്ളവരുടെ ജീവിതപങ്കാളികള്‍ക്ക് ഇനി മുതല്‍ യുഎസ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് അവസാനിപ്പിക്കാന്‍ ട്രംപ് ഗവണ്‍മെന്റിന്റെ നീക്കം. അമേരിക്കയിലേയ്ക്ക് തൊഴില്‍ തേടി കുടിയേറുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഈ നീക്കം തിരിച്ചടിയാകും. 2015ല്‍ ഒബാമയുടെ കാലത്ത് കൊണ്ടുവന്ന ചട്ടത്തില്‍ മാറ്റം വരുത്താനാണ് ട്രംപിന്റെ നീക്കം. 70,000ല്‍ പരം എച്ച് ഫോര്‍ വിസ ഹോള്‍ഡേര്‍സിനെ ഇത് ബാധിക്കും. ഒരു ലക്ഷത്തിലധികം എച്ച് ഫോര്‍ വിസ ഹോള്‍ഡേഴ്‌സിനാണ് ഒബാമ ഗവണ്‍മെന്റിന്‍റെ തീരുമാനം ഗുണമുണ്ടാക്കിയത്. നേരത്തെ പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് കിട്ടുന്നത് വരെ ഇത്തരത്തില്‍ വര്‍ക്ക് പെര്‍മെറ്റ് അനുവദിച്ചിരുന്നില്ല. ഇത് ലഭിക്കാന്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ വേണ്ടി വന്നിരുന്നു.

ഈ വേനല്‍ക്കാലത്ത് തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുണ്ടാകുമെന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസ് (യു എസ് സി ഐ എസ്) ഡയറക്ടര്‍ ഫ്രാന്‍സിസ് ഡിസ്‌ന അറിയിച്ചത്. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം എച്ച് 1 ബി വിസ ഹോള്‍ഡേര്‍സിന്‍റെ 71,000ല്‍ പരം പങ്കാളികള്‍ക്ക് എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തിലധികം പേരും ഇന്ത്യക്കാരാണ്. 2017 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 71,287 പേര്‍ക്ക് യു എസ് സി ഐ എസ് വര്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. എച്ച് ഫോര്‍ വിസ പങ്കാളികളില്‍ 94 പേരും സ്ത്രീകളാണ്. 93 ശതമാനം പേരും ഇന്ത്യക്കാരാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍