UPDATES

പ്രവാസം

റാസ് അല്‍ ഖൈമയില്‍ പിഴയ്ക്ക് 30 ശതമാനം ഇളവ്

ലോക സന്തോഷ ദിനത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവ്‌

ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് റാസ് അല്‍ ഖൈമയിലെ പബ്ലിക് സര്‍വീസ് വകുപ്പ് പിഴ ശിക്ഷകള്‍ക്ക് മുപ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഇളവ്. പരിസ്ഥിതി ലംഘനത്തിന് ഉള്‍പ്പെടെയുള്ള കുറ്റങ്ങളിലെ പിഴ ശിക്ഷയ്ക്കാണ് ഇളവെന്ന് പബ്ലിക് സര്‍വീസ് വകുപ്പ് മേധാവി അഹമ്മദ് മൊഹമ്മദ് അഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു.

സന്തോഷം പടര്‍ത്താനായി ജീവനക്കാര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. മികച്ച ഒരു ജോലി അന്തരീക്ഷത്തിന് സന്തോഷം പ്രധാന ഘടകമാണെന്നും ഹമ്മാദി കൂട്ടിച്ചേര്‍ത്തു. ഒരു സന്തോഷവാനായ ജീവനക്കാരന്‍ ഉപഭോക്താക്കളെയും സന്തോഷവാന്മാരാക്കാന്‍ ശ്രമിക്കും. ഈ സന്തോഷം റാസ് അല്‍ ഖൈമയിലെ എല്ലാ വീടുകളിലേക്കും പരത്താനാണ് തങ്ങള്‍ ശ്രമിക്കുന്നത്.

കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിസ്ഥിതി സൗഹാര്‍ദ്ദ മേഖലകള്‍ വ്യാപിപ്പിച്ച് ജനങ്ങളുടെ സന്തോഷം ഉറപ്പുവരുത്താനാണ് അധികൃതരുടെ ശ്രമം. ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് അവരെയും പ്രോത്സാഹിപ്പിക്കാമെന്നും അധികൃതര്‍ കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍