UPDATES

പ്രവാസം

ഒമാനില്‍ 3000 അനധികൃത ഇന്ത്യക്കാര്‍

ഓരോ മാസവും അനധികൃത താമസത്തിനു ഏകേദശം 7000 രൂപ പിഴ അടയ്ക്കേണ്ടി വരും

ഒമാനില്‍ 3000 അനധികൃത ഇന്ത്യക്കാര്‍ ഉണ്ടെന്നു ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. അനധികൃത തൊഴിലാളികള്‍ പോലീസിന്റെ പിടിയില്‍ ആയാല്‍ ജയില്‍ ശിക്ഷയും വന്‍ തുക പിഴയും അടയ്‌ക്കേണ്ടി വരും.

ഓരോ മാസവും അനധികൃത താമസത്തിനു ഏകേദശം 7000 രൂപ പിഴ അടയ്ക്കേണ്ടി വരും. ഇതോടൊപ്പം തൊഴില്‍ദാതാവ് തൊഴിലാളി ഓടിപ്പോയി എന്ന് പരാതി കൊടുത്താല്‍ ഏകേദശം 80000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ഫ്രീ വിസയില്‍ വരുന്നവരും വിസ തീര്‍ന്ന ശേഷം പുതുക്കാതെ തുടരുന്നവരേയും ആണ് അനധികൃത തൊഴിലാളികള്‍ ആയി കണക്കാക്കുന്നത്. ഫ്രീ വിസ എന്ന് പറയുന്നത് തൊഴില്‍ ദാതാവില്‍ നിന്നും വിട്ടു മറ്റു ജോലികള്‍ ചെയാന്‍ ഉള്ള ഉപാധി ലഭ്യമാകുന്ന സംവിധാനം ആണ്. എന്നാല്‍ ഇത് തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം വിസയില്‍ പണി എടുക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ പിഴ അടയ്ക്കേണ്ടി വരും.

ഫ്രീ വിസ എന്നൊരു സംവിധാനം ഇല്ല. അത്തരം വിസയില്‍ തൊഴില്‍ അന്വേഷകര്‍ വരരുത് എന്ന് പാണ്ഡെ പറഞ്ഞു. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകളില്‍ പെടുന്നവര്‍ക്ക് ഏതു സമയവും തന്നെ സമീപിക്കാമെന്നും പാണ്ഡെ പറഞ്ഞു. ഏകേദശം എട്ടു ലക്ഷം ഇന്ത്യക്കാര്‍ ആണ് ഒമാനില്‍ ഉള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍