UPDATES

പ്രവാസം

സൗദിയില്‍ അനധികൃതമായി തങ്ങുന്ന 85,000 പേര്‍ പിടിയില്‍

പിടിയിലായവരില്‍ 46,824 പേര്‍ അനധികൃത താമസക്കാരും 15,596 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 20459 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്

സൗദിയില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ തുടരുന്നു. ഇതുവരെ 85,000 വിദേശികള്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ നീണ്ട പൊതുമാപ്പ് അവസാനിച്ചതിനുപിറകെയാണ് അനധികൃത താമസക്കാരെ പിടികൂടുന്നതിനായുള്ള നടപടികള്‍ക്ക് സഊദി ഭരണകൂടം തുടക്കംകുറിച്ചത്. പൊതുമാപ്പ് അവസാനിച്ച നവംബര്‍ 15 മുതലാണ് അനധികൃത താമസക്കാരെ പിടികൂടാനുള്ള പദ്ധതികള്‍ ആരംഭിച്ചത്. വിവിധ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. പിടിയിലായവരില്‍ 46,824 പേര്‍ അനധികൃത താമസക്കാരും 15,596 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 20459 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
അനധികൃത താമസക്കാരെ സഹായിച്ച ഏതാനും സ്വദേശികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍