ആഫ്രിക്കന്‍ വനിതള്‍ ഗാര്‍ഹിക തൊഴിലാളികള്‍ ആയാണ് സാധരണയായി ഒമാനില്‍ എത്താറ്
ഒമാനില്‍ ഒരു ആഫ്രിക്കന്‍ വനിതയെ ഒമാനി വനിത മര്‍ദ്ദിക്കുകയും ചുട്ടുകൊല്ലുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഒമാന്റെ തെക്കേ അറ്റത്തുള്ള ദോഫാര്‍ പ്രവിശ്യയില്‍ ആണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഏത് ആഫ്രിക്കന്‍ രാജ്യത്തു നിന്നുള്ള വനിതയാണെന്ന് വ്യക്തമായിട്ടില്ല. എന്ത് ജോലി ആയിരുന്നു അവര്‍ ചെയ്തിരുന്നതെന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ ആഫ്രിക്കന്‍ വനിതള്‍ ഗാര്‍ഹിക തൊഴിലാളികള്‍ ആയാണ് സാധരണയായി ഒമാനില്‍ എത്താറ്. ഏഷ്യന്‍ രാജ്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തിന് ഒട്ടനവധി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതിന് ശേഷം ഓമാനികള്‍ ആഫ്രിക്കന്‍ വനിതകളെ ആണ് ഗാര്‍ഹിക തൊഴിലിനായി നിയമിക്കുന്നത്.
ഏഷ്യന്‍ വനിതകള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ പകുതി മാത്രമാണ് ആഫ്രിക്കന്‍ വനിതകള്‍ക്ക് നല്‍കേണ്ടി വരുന്നതും. ഒമാനി വനിതയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.