UPDATES

പ്രവാസം

പ്രവാസികളുടെ പ്രതിഷേധം: എയർ ഇന്ത്യ സ്‌ട്രെച്ചർ സീറ്റ് നിരക്ക് വർദ്ധന പിൻവലിച്ചു

സാധാരണ ടിക്കറ്റി​​​ന്റെ ആറിരട്ടിയും നികുതിയും അടങ്ങിയതായിരുന്നു സ്​ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റി​​​ന്റെ നിരക്ക്​. ഇത്​ ഏകദേശം 4600 ദിർഹം മുതൽ 7000 ദിർഹം വരെയായിരുന്നു. ഇതാണ്​ ജൂലൈ 20 മുതൽ അഞ്ചിരട്ടിയോളം വർധിപ്പിച്ചിരുന്നത്​.

രോഗികളെ കൊണ്ടുപോകുന്നതിനുള്ള സ്​ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റി​​​ന്റെ വർധിപ്പിച്ച നിരക്കിൽ നിന്ന്​ എയർ ഇന്ത്യ, ഗൾഫ്​ സെക്​ടറിനെ ഒഴിവാക്കി. നിരക്ക്​ വർധന സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ പ്രവാസികളും വിവിധ പ്രവാസി സംഘടനകളും ഉയർത്തിയ ശക്​തമായ പ്രതിഷേധത്തെ തുടർന്നാണ്​ നടപടി. ഗൾഫിൽ നിന്നുള്ള വിമാനങ്ങളിൽ സ്​ട്രെച്ചർ ടിക്കറ്റിന്​ പഴയ നിരക്ക്​ തന്നെ ഇൗടാക്കിയാൽ മതിയെന്ന്​ കാണിച്ചുള്ള സർക്കുലർ ഒാഫിസുകളിൽ എത്തിയതായി എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

സാധാരണ ടിക്കറ്റി​​​ന്റെ ആറിരട്ടിയും നികുതിയും അടങ്ങിയതായിരുന്നു സ്​ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റി​​​ന്റെ നിരക്ക്​. ഇത്​ ഏകദേശം 4600 ദിർഹം മുതൽ 7000 ദിർഹം വരെയായിരുന്നു. ഇതാണ്​ ജൂലൈ 20 മുതൽ അഞ്ചിരട്ടിയോളം വർധിപ്പിച്ചിരുന്നത്​. നിരക്ക്​ വർധന പിൻവലിക്കുന്നതിന്​ ഇടപെടണമെന്നാവ​ശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവിന്​ കത്തയച്ചിരുന്നു. പ്രവാസികൾക്ക്​ താങ്ങാനാവാത്ത നിരക്ക്​ വർധനയാണ്​ എയർ ഇന്ത്യ വരുത്തിയതെന്ന്​ മുഖ്യമന്ത്രി കത്തിൽ കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍