UPDATES

പ്രവാസം

ഖത്തര്‍ രാജകുടുംബാംഗത്തെ വഞ്ചിച്ച് 5.8 കോടി തട്ടിയ കേസിലെ അക്കൗണ്ട് കൊടുങ്ങല്ലൂര്‍ സ്വദേശിയുടേത്

സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്

ഖത്തര്‍ കുടുംബാംഗത്തെ വഞ്ചിച്ച് 5.8 കോടി രൂപ തട്ടിയെടുത്ത കേസിലെ അക്കൗണ്ട് ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ചന്തപ്പുര വടക്കുഭാഗത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തിയത്.

അക്കൗണ്ട് പോലീസ് മരവിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഈ ബാങ്കില്‍ അക്കൗണ്ടുള്ള ഇയാള്‍ അടുത്തകാലത്താണ് പുതിയ അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ടിലെത്തിയ പണത്തിന്റെ ഭൂരിഭാഗവും പിന്‍വലിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്‍ വഴിയുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഖത്തര്‍ രാജകുടുംബാംഗം ആഭ്യന്തരവകുപ്പിന് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

പിന്നീട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നേരിട്ട് നല്‍കുന്നതിന് രാജകുടുംബാംഗത്തിന്റെ പ്രതിനിധി അടുത്ത ദിവസം കേരളത്തിലെത്തും. അതേസമയം സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

ഖത്തര്‍ രാജാവിന്റെ ആറടി ഉയരവും മൂന്നടി വലുപ്പവുമുള്ള ചിത്രം ലോകപ്രശസ്ത ചിത്രകാരന്മാരെ കൊണ്ട് സ്വര്‍ണച്ചട്ടക്കൂടില്‍ വരച്ച് ഖത്തര്‍ മ്യൂസിയം അതോറിറ്റിക്ക് നല്‍കാമെന്ന് പറഞ്ഞാണ് ഇ-മെയില്‍ വഴി വന്‍ തട്ടിപ്പ് നടത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍