UPDATES

പ്രവാസം

ബഹ്റൈന്‍ തീരക്കടലിലെ പവിഴപ്പുറ്റുകള്‍ നാശത്തിലേക്കെന്ന് പഠനം

സമുദ്രത്തില്‍ ഉയര്‍ന്ന ചൂടും മണ്ണടിച്ചിലുമാണ് പ്രധാന ഭീഷണിയായി കണ്ടെത്തിയിരിക്കുന്നത്

ബഹ്റൈന്‍ തീരക്കടലിലെ പവിഴപ്പുറ്റുകള്‍ നാശത്തിലേക്കെന്ന് പഠനം. ഈ സമുദ്ര ഭാഗത്ത് ചൂട് ഉയരുന്നതും എക്കല്‍ മണ്ണുവന്ന് നിറയുന്നതും കാരണം പവിഴപ്പുറ്റുകള്‍ സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങുകയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സമുദ്രത്തില്‍ ഉയര്‍ന്ന ചൂടും മണ്ണടിച്ചിലുമാണ് പ്രധാന ഭീഷണിയായി കണ്ടെത്തിയിരിക്കുന്നത്. പവിഴപ്പുറ്റുകളില്‍ 63 ശതമാവും പായല്‍ മൂടിയ നിലയിലാണ്. ഇത് പവിഴപ്പുറ്റുകള്‍ സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങുകയാണെന്നുള്ളതിന്റെ പ്രധാന ലക്ഷണമാണ്.

അധികം താമസിയാതെ തന്നെ പവിഴപ്പുറ്റുകള്‍ മുഴുവന്‍ പായലുകള്‍ കൊണ്ട് മൂടും. അശാസ്ത്രീയമായ മത്സ്യ ബന്ധനവും സമുദ്ര ഭാഗങ്ങള്‍ മണ്ണിട്ട് നികത്തുന്നതും പവിഴപ്പുറ്റിന്റെ നാശത്തിന് കാരണമാണ്. ബഹ്റൈന്‍ പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലുള്ള മത്സ്യ ബന്ധന വകുപ്പിന്റേയും കാര്‍ഷിക-സമുദ്രോല്‍പ്പന്ന ഡയറക്ടറേറ്റിന്റേയും സഹകരണത്തോടെയായിരുന്നു പഠനം നടന്നത്.

പവിഴപ്പുറ്റുകള്‍ അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് നിലനില്‍ക്കുന്നതെന്നും ഇപ്പോഴത്തെ കാലാവസ്ഥയെ പവിഴപ്പുറ്റിന് അതിജീവിക്കാന്‍ പ്രയാസമായിരിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ മറൈന്‍ ബയോളജിസ്റ്റ് അബ്ദുല്‍ ഖാദര്‍ ഖമീസ് വെളിപ്പെടുത്തി. ബഹ്റൈന്റെ വടക്ക്-കിഴക്കന്‍ തീരത്തെ വിശാലമായ ആറോളം പവിഴപ്പുറ്റുകളുടെ പ്രധാന ഭാഗങ്ങളിലായിരുന്നു പഠനം നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍