വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ദുബൈ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വ്യാപക പരിശോധന
ദുബായ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഗോമൂത്രം കുപ്പികളില്‍ ആക്കി വില്‍ക്കുന്നു എന്ന വാട്‌സാപ്പ് സന്ദേശം തെറ്റെന്ന് അധികൃതര്‍. ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഗോമൂത്രം കുപ്പികളാക്കി വില്‍ക്കുന്നുണ്ടെന്നും 50ml കുപ്പിക്ക് 2 ദിര്‍ഹം വിലലയാണെന്നുമാണ് കഴിഞ്ഞ ദിവസം സന്ദേശം പരന്നത്.
തുടര്‍ന്ന് ദുബൈ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. ഏതൊക്കെ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ‘വില്‍പ്പന’ നടന്നതെന്നോ ഏതൊക്കെ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് പരിശോധന നടത്തിയത്തെന്നോ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടിട്ടില്ല. ശബ്ദ സന്ദേശത്തോടപ്പം പ്രചരിച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഗോമൂത്രം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ വിവരിക്കുണ്ടായിരുന്നു.
മുന്‍പ് ഇക്കണോമിക് ടൈംസില്‍ ഗോമൂത്ര വിപണി ഡോളറിനു തുല്യമാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ആ വാര്‍ത്തയില്‍ ഗോമൂത്രം വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമ ദുബൈയിലും തങ്ങള്‍ക്കു വില്‍പന ഉണ്ടെന്നാണ് പറഞ്ഞത്.