UPDATES

പ്രവാസം

ദുബായില്‍ ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞ് വന്ന നവവധുവും സുഹൃത്തുക്കളും സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു

ഇസ്താംബുളിലെ ഒരു ബിസിനസ് ടൈക്കൂണിന്റെ മകള്‍ മിന ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്

ദുബായില്‍ ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞ് തുര്‍ക്കിയിലേക്ക് വരികയായിരുന്ന നവവധുവും സുഹൃത്തുക്കളും സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്ന് വീണു. വിമാന ജീവനക്കാരുള്‍പ്പെടെ 11 പേര്‍ മരിച്ചു. നവവധുവും ഏഴ് സുഹൃത്തുക്കളുമാണ് ഷാര്‍ജയില്‍ നിന്നും ഇസ്താംബുളിലേക്ക് സഞ്ചരിച്ചത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സ്ത്രീകളായിരുന്നു. ഇസ്താംബുളിലെ ഒരു ബിസിനസ് ടൈക്കൂണിന്റെ മകള്‍ മിന ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്.

തെഹ്രാനിലെ സഗ്രോസ് കുന്നുകള്‍ക്ക് 370 കിലോമീറ്റര്‍ സമീപത്ത് വച്ചാണ് അപകടമുണ്ടായത്. എട്ട് സുഹൃത്തുക്കളെ കൂടാതെ സ്ത്രീകളായ മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കടുത്ത മഴയും മോശം കാലാവസ്ഥയുമാണ് വിമാനം അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് ഹുരിയത്ത് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. സി600 ബോംബാഡിയര്‍ ചലഞ്ചര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിര്‍മ്മാണം, ടൂറിസം, വ്യോമയാനം, ഹോട്ടല്‍ ശൃംഖലകള്‍ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ബിസിനസ് നടത്തുന്ന വ്ക്തിയാണ് മിനയുടെ പിതാവ് ഹുസൈന്‍ ബസറാന്‍. ബിസിനസുകാരനായ മുരാത് ഗസീറുമായി ഏപ്രില്‍ 14നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മിന ആഡംബര സ്വാകാര്യ വിമാനം ബുക്ക് ചെയ്തിരുന്നത്.

മിന പങ്കുവച്ച ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലം അവരും സുഹൃത്തുക്കളും പാര്‍ട്ടി ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളുണ്ട്. സെയ്‌നെപ് കോസ്‌കുന്‍, അയ്‌സെ അന്ത്, ബുര്‍കു ഉര്‍ഫലി, അസ്ലി ഇസമിര്‍ലി, ലിയാന ഹനാനേല്‍, ജാസ്മിന്‍ ബറുഹ്, സിനേം അകായ് എന്നിവരാണ് മിനയ്ക്കാപ്പെ മരണപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇറാനിയന്‍ വിമാനമായ എടിആര്‍ 72 അപകടത്തില്‍പ്പെട്ട് 65 പേര്‍ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍