UPDATES

പ്രവാസം

വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനവുമായി ഖത്തര്‍

ഈ വര്‍ഷം 5000 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുക

ഈ വര്‍ഷം 5000 വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ സുക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനം നല്‍കാന്‍ തീരുമാനിച്ച് ഖത്തര്‍. ഡിജിറ്റല്‍ ലിറ്ററസി കരിക്കുലത്തിന്റെ നേതൃത്വത്തില്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് സൈബര്‍ സുരക്ഷാപരിശീലനം നല്‍കുന്നത്.

സൈബര്‍ സുരക്ഷ സംബന്ധിച്ച ട്രാന്‍പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ ലിറ്ററസി കരിക്കുലം സൈബര്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

വെബ് ബ്രൗസറിലൂടെ പ്രഭാഷണം, ഏതു സമയത്തും സൗകര്യപ്രദമായി ആക്‌സസ് ചെയ്യാന്‍ ക്രോസ്സിംഗുകള്‍, ക്വിസ് തുടങ്ങിയവയുള്‍പ്പെടെ 16 കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ 12 അധ്യാപകര്‍ക്കും ഐ സി ടി അധ്യാപകര്‍ക്കും കോഓര്‍ഡിനേറ്റര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും.

തുടര്‍ന്ന് ഇവര്‍ മറ്റു അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷാ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി വിശദമായ പരിശീലം നല്‍കുന്നതാണ് പദ്ധതി. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി പിന്നീട് വിപുലപ്പെടുത്തി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലനം ഉറപ്പുവരുത്തും. ഗ്രേഡ് 1 മുതല്‍ ഗ്രേഡ് 12 വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, അറബിക് പഠനങ്ങളില്‍ സൈബര്‍ സുരക്ഷാ ബോധവത്കരണം നല്‍കുക. ഈ വര്‍ഷം മുതല്‍ മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി പരിശീലന പരിപാടി വിപുലമാക്കാനും തീരുമാനമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍